കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസ്: ഒടുവില്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചു... ഇനി സുപ്രീം കോടതി തന്നെ തുണ

ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ ഈ നീക്കം. ഹാദിയയെയും മറ്റു കുടുംബാംഗങ്ങളെയും എത്രയും പെട്ടെന്നു സന്ദര്‍ശിച്ചു വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദം തേടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ വ്യക്തമാക്കി. ഈ കേസില്‍ സ്ത്രീപക്ഷ ഇടപെടല്‍ ആവശ്യമാണെന്നും സാമൂഹിക അന്തരീക്ഷം കലുഷിതമാവാതിരിക്കാനാണ് ഈ നീക്കമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1

ഹാദിയ കടുത്ത അവകാശ ലംഘനമാണ് നേരിടുന്നതെന്നും ഇതില്‍ ഇടപെടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും ചില സംഘടനകളും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഹാദിയ വീട്ടുതടങ്കലിലാണെന്നും ഇവര്‍ വനിതാ കമ്മീഷനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനമെടുത്തത്. ഇസ്ലാം മതം സ്വീകരിച്ച ശേഷം മുസ്ലീം യുവാവിനെ ഹാദിയ വിവാഹം ചെയ്തിരുന്നു. എന്നാല്‍ കോടതി ഈ വിവാഹം റദ്ദാക്കുകയായിരുന്നു.

English summary
Woman commission to approach supreme court in hadiya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X