കായംകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു... കാരണം ബ്ലേഡ് മാഫിയ!! അവര്‍ ചെയ്തത് ഞെട്ടിക്കും!!
പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് പോലീസ്
കായംകുളം: ബ്ലേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടര്‍ന്നു കായംകുളത്തു വീട്ടമ്മ ജീവനൊടുക്കി. ആറാട്ടുപുഴ പട്ടോളി മാര്‍ക്കറ്റ് സ്വദേശിയായ രാധാമണിയാണ് (45) തൂങ്ങിമരിച്ചത്. ബ്ലേഡ് പലിശക്കാരുടെ ഭാഗത്തു നിന്നുള്ള മാനസിക പീഡനം മൂലമാണ് രാധാമണി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വീട്ടിന് അടുത്തുള്ള ബ്ലേഡുകാരില്‍ നിന്നും രാധാമണി പലിശയ്ക്കു പണം കടം വാങ്ങിയിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വാങ്ങിയിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ മാസവും കൃത്യമായി തന്നെ രാധാമണി പലിശ അവര്‍ക്കു തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് കൂടുതല്‍ പലിശ നല്‍കണമെന്നാവശ്യപ്പെട്ടു ബ്ലേഡ് മാഫിയയുടെ ആളുകള്‍ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. സ്ത്രീകളടക്കമുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു. അവരുടെ മാനസിക പീഡനത്തിന്‍ മനംനൊന്താണ് രാധാണി ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കളും മക്കളും ആരോപിക്കുന്നു.അതേസമയം, സംഭവത്തില്‍ രേഖാമൂലമുള്ള പരാതി തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതി ലഭിച്ചാല്‍ വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications