മേളക്കാരനുമായി പ്രേമവിവാഹം! മാല പൊട്ടിച്ചതില്‍ മനംനൊന്ത ഭാര്യ ആസിഡ് കഴിച്ച് മരിച്ചു...
ആത്മഹത്യ പ്രേരണക്കുറ്റവും, സ്ത്രീധന പീഢനക്കുറ്റവും ചുമത്തിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ഈരാറ്റിന്‍പുറം രാഖിഭവനില്‍ ജിആര്‍ ചിന്നു(25)വിനെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആസിഡ് കുടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പള്ളിത്തറ വീട്ടില്‍ സുഭാഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യ പ്രേരണക്കുറ്റവും, സ്ത്രീധന പീഢനക്കുറ്റവും ചുമത്തിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാഗസ്വരമേളക്കാരനായ സുഭാഷും ബിരുദാനന്തര ബിരുദധാരിയായ ചിന്നുവും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ സുഭാഷ് ചിന്നുവിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു.

മൂന്നുവര്‍ഷം മുന്‍പ് വിവാഹം...
പ്രണയത്തിലായിരുന്ന സുഭാഷും ചിന്നുവും തമ്മില്‍ മൂന്നു വര്‍ഷം മുന്‍പാണ് വിവാഹിതരാകുന്നത്. നാഗസ്വരമേളക്കാരനാണ് സുഭാഷ്. ചിന്നു ബിരുദാനന്തര ബിരുദധാരിയും.

എല്ലാം വിറ്റു...
വിവാഹശേഷം ചിന്നുവിന്റെ മാതാപിതാക്കള്‍ 15 പവന്‍ സ്വര്‍ണ്ണവും, 50 സെന്റ് റബ്ബര്‍ തോട്ടവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ആഭരണങ്ങള്‍ പലപ്പോഴായി കൈക്കലാക്കിയ സുഭാഷ് എല്ലാം വിറ്റുതുലയ്ക്കുകയായിരുന്നു.

വീട്ടിലേക്ക് പറഞ്ഞുവിട്ടു...
പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ചിന്നുവിനെ ഉപദ്രവിക്കാറുണ്ടായിരുന്ന സുഭാഷ് കഴിഞ്ഞ ദിവസവും പണം ആവശ്യപ്പെട്ടിരുന്നു. വീട് വെയ്ക്കാന്‍ പണം വാങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

മാല പൊട്ടിച്ചു...
എന്നാല്‍ തരാന്‍ പണമില്ലെന്നും, വേണമെങ്കില്‍ വീടൊഴിഞ്ഞ് തരാമെന്നുമാണ് ചിന്നുവിന്റെ അച്ഛന്‍ അറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ ചിന്നുവിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്റെ മാലയാണ് സുഭാഷ് ആവശ്യപ്പെട്ടത്. എന്നാല്‍ മാല തരില്ലെന്ന് പറഞ്ഞിട്ടും, സുഭാഷ് ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും...
മാല പൊട്ടിച്ചതില്‍ മനംനൊന്ത ചിന്നു റബര്‍ ഷീറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് എടുത്തുകുടിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ചിന്നുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications