അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട മകള്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് കണ്ടുനിന്ന മകള്‍ ആത്മഹത്യ ചെയ്തു. ആറ്റിങ്ങല്‍ മംഗലപുരത്താണ് സംഭവം. മംഗലപുരം സ്വദേശിയായ രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് . ഇത് കണ്ട് നിന്ന മകള്‍ നീരജ ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു നീരജ.
അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്നാണ് മംഗലപുരം പൊലീസ് രമേശനെ കസ്റ്റഡിയിലെടുത്തത്. അതേ സമയം രമേശന്റെ പേരില്‍ വേറെയും കേസുകള്‍ നിലവിലുണ്ടെന്നും മകളുടെ കണ്‍മുന്നില്‍ നിന്ന് ഇതിന് മുന്‍പും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു .

മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട് അമ്മ കുഴഞ്ഞ് വീണ് മരിച്ചിരുന്നു . പെറ്റി കേസില്‍ പ്രതിയായ മകനെ പുലര്‍ച്ച രണ്ട് മണിയ്ക്ക് വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ടാണ് വൃദ്ധ മാതാവ് കുഴഞ്ഞ് വീണ് മരിച്ചത് .
ഒക്ടോബറിലായിരുന്നു സംഭവം. സംഭവം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് അച്ഛനെ അറസ്റ്റ് ചെയ്തതില്‍ മനം നൊന്ത് മകള്‍ ആത്മഹത്യ ചെയ്യുന്നത്. ആദ്യ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications