കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

നെഹ്‌റു ഗ്രൂപ്പിന് കീഴിലെ പികെ ദാസ് മെഡിക്കല്‍ കോളേജ് ജീവനക്കാരികളാണ് ആസിഡ് കഴിച്ചത്. ഫെബ്രുവരി നാലിനാണ് സൗമ്യയെയും അശ്വതിയെയും ആസിഡ് ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • By Akshay
Google Oneindia Malayalam News

തൃശ്ശൂര്‍: ആസിഡ് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്ന യുവതി മരിച്ചു. ഒറ്റപ്പാലം ലക്കിടി സ്വദേശി സൗമ്യയാണ് മരിച്ചത്. അസിഡ് കഴി്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മറ്റൊരു യുവതി വാണിയങ്കുളം സ്വദേശി അശ്വതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നെഹ്‌റു ഗ്രൂപ്പിന് കീഴിലെ പികെ ദാസ് മെഡിക്കല്‍ കോളേജ് ജീവനക്കാരികളാണ് ആസിഡ് കഴിച്ചത്. ഫെബ്രുവരി നാലിനാണ് സൗമ്യയെയും അശ്വതിയെയും ആസിഡ് ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും എന്തിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

Death

പികെ ദാസ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തില്‍പ്പെട്ട സൗമ്യയും അശ്വതിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിരിയേണ്ടി വന്നതിന്റെ മനോവിഷമത്തെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.

English summary
Woman committed suicide at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X