ചങ്ങരംകുളംപോലീസ് സ്‌റ്റേഷനില്‍ യുവതി തൂങ്ങിമരിച്ചു
മലപ്പുറം: മോഷണ കേസില്‍ പിടിക്കപ്പെട്ട യുവതിയെ പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം.
എടപ്പാള്‍ മാണൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്. ബസ് യാത്രക്കിടെ 10 പവന്റെ സ്വര്‍ണാഭരണങ്ങളും എടിഎം കാര്‍ഡും മോഷ്ടിച്ചു എന്ന കേസിലാണ് അനീഷയെ പോലീസ് പിടിച്ചത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

സ്റ്റേഷനിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഏപ്രില്‍ 24 വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അനീഷയെ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ഏപ്രില്‍ 23 ബുധനാഴ്ചയാണ് അനീഷയെ ബസ്സില്‍ വച്ച് മോഷണ കേസില്‍ പിടിച്ചത്. ഇവരുടെ കയ്യില്‍ നിന്ന് 10 പവനും എടിഎം കാര്‍ഡും പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
അനീഷക്കെതിരെ മുമ്പ്ും മോഷണ ആരോപണങ്ങള്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ പിടിക്കപ്പെട്ടതിന്റെ മനോവിഷമത്തില്‍ അവര്‍ ആത്മഹത്യ ചെയ്യില്ലെന്നും പറയുന്നു.
കസ്റ്റഡിയില്‍ എടുത്തിട്ടും അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്താതും ദുരൂഹമാണ്. രാവിലെ അറസ്റ്റ് രേഖപ്പെടുത്താനിരിക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. തൊണ്ടി സഹിതം പിടിച്ചിട്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിയതിന് പോലീസ് മറുപടി പറയേണ്ടി വരും.












Click it and Unblock the Notifications