കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; ദില്ലിയില്‍ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ പോലീസ് ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മരിച്ചു. ദില്ലി പോലീസില്‍ സബ്-ഇന്‍സ്പെക്ടറായ പ്രീതി അഹല്‍വാദാണ് വെടിയേറ്റ് മരിച്ചത്. വടക്ക്-പടിഞ്ഞാറ് ദില്ലിയില്‍ വെള്ളിയാഴ്ച്ച രാത്രി 9.30 ഒടെയാണ് സംഭവം. രോഹിനി പ്രദേശത്തെ മെട്രോ സ്റ്റേഷനില്‍ വന്നിറിങ്ങിയ പ്രീതി വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

'എഎപിയെ മലര്‍ത്തിയടിച്ച് ദില്ലിയില്‍ ഭരണം പിടിക്കും'; കണക്കുകള്‍ പുറത്ത് വിട്ട് ബിജെപി നേതൃത്വം'എഎപിയെ മലര്‍ത്തിയടിച്ച് ദില്ലിയില്‍ ഭരണം പിടിക്കും'; കണക്കുകള്‍ പുറത്ത് വിട്ട് ബിജെപി നേതൃത്വം

പോലീസ് അക്കാദമിയില്‍ നിന്നുള്ള ബാച്ച്മേറ്റായ് ദീപാന്‍ഷു രതി എന്ന വ്യക്തിയാണ് പ്രീതിക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തലയ്ക്ക് വെടിയേറ്റ് പ്രീതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ദീപാന്‍ഷു ഹരിയാനയിലെ സോണിപത്തില്‍ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. 2018 ലാണ് ഇരുവരും പോലീസ് അക്കാദമയില്‍ ഒരുമിച്ച് ഉണ്ടായിരുന്നത്.

preethi

സ്ഥലത്തെത്തിയ പോലീസ് പ്രീതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും വെടിയുണ്ടകളുടെ മൂന്ന് തിരകള്‍ കണ്ടെത്തിയതായി സീനിയര്‍ പോലീസ് ഉദ്യോഗ്യസ്ഥന്‍ എസ് ഡി മിശ്ര പറഞ്ഞു. പടിഞ്ഞാറന്‍ ദില്ലിയിലെ പാട്പര്‍ഗഞ്ച് വ്യവസായ മേഖലയിലെ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് പ്രീതി.

കേരള കോണ്‍ഗ്രസില്‍ ലയന നീക്കം; എല്‍ഡിഎഫ് കക്ഷിയെ പിളര്‍ത്തും, നേട്ടമാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്കേരള കോണ്‍ഗ്രസില്‍ ലയന നീക്കം; എല്‍ഡിഎഫ് കക്ഷിയെ പിളര്‍ത്തും, നേട്ടമാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

സഹപ്രവര്‍ത്തകയോട് ഇഷ്ടമായിരുന്ന ദിപാന്‍ഷു വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പ്രീതിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിഗ നിഗമനം.

English summary
Woman Cop Shot Dead By Batchmate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X