Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽ

ചക്കരപ്പറമ്പിലെ മെഡിക്കൽ ഷോപ്പിലെത്തിയ യുവതി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

കൊച്ചി: മദ്യലഹരിയിൽ കൊച്ചി നഗരത്തിൽ യുവതിയുടെ പരാക്രമം. കഴിഞ്ഞ ദിവസം വൈകീട്ട് കൊച്ചി പാലാരിവട്ടം ബൈപ്പാസിൽ ചക്കരപ്പറമ്പിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

ചക്കരപ്പറമ്പിലെ മെഡിക്കൽ ഷോപ്പിലെത്തിയ യുവതി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. തനിയെ കാറോടിച്ചാണ് യുവതി പാലാരിവട്ടം ബൈപ്പാസിൽ ചക്കരപ്പറമ്പ് ജംഗ്ഷനിലെത്തിയത്. തുടർന്ന് സമീപത്തെ മെഡിക്കൽ ഷോപ്പിലേക്ക് കയറിപ്പോയി. ഇവിടെവെച്ചാണ് യുവതി പരാക്രമം കാണിച്ചത്. യുവതിയുടെ അലർച്ച കേട്ടാണ് സമീപത്തുണ്ടായിരുന്ന നാട്ടുകാർ മെഡിക്കൽ ഷോപ്പിലേക്കെത്തിയത്.

വാക്കുതർക്കം...

വാക്കുതർക്കം...

ചക്കരപ്പറമ്പ് ജംഗ്ഷനിലെ മെഡിക്കൽ ഷോപ്പിലെത്തിയ യുവതി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടെന്നാണ് നാട്ടുകാർ പറഞ്ഞത്.

ജീവനക്കാർ ഓടിരക്ഷപ്പെട്ടു...

ജീവനക്കാർ ഓടിരക്ഷപ്പെട്ടു...

മെഡിക്കൽ ഷോപ്പിലെത്തിയ യുവതി പരാക്രമം കാണിച്ചതോടെ ജീവനക്കാർ കടയിൽ നിന്നും ഇറങ്ങിയോടി.

യുവതി കാറിനുള്ളിലേക്ക്...

യുവതി കാറിനുള്ളിലേക്ക്...

മെഡിക്കൽ ഷോപ്പ് ജീവനക്കാർ ഓടിരക്ഷപ്പെട്ടതോടെയാണ് നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടത്. നാട്ടുകാർ സംഭവത്തിൽ ഇടപെട്ടതോടെ യുവതി കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

തടഞ്ഞുവെച്ചു...

തടഞ്ഞുവെച്ചു...

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ കാറിനുള്ളിൽ തടഞ്ഞുവെച്ചു. ഇതോടെ യുവതി നാട്ടുകാരോടും തട്ടിക്കയറി.

കസ്റ്റഡിയിൽ...

കസ്റ്റഡിയിൽ...

വിവരമറിഞ്ഞ് വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് കാറിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

നാട്ടുകാരുടെ ആരോപണം...

നാട്ടുകാരുടെ ആരോപണം...

മെഡിക്കൽ ഷോപ്പിൽ കയറി പരാക്രമം കാണിച്ച യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+