Get Updates
Get notified of breaking news, exclusive insights, and must-see stories!

പർദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി കാട്ടിക്കൂട്ടിയത്!കാമുകനെ അന്വേഷിച്ചുവന്ന് പിടിയിലായി,സംഭവം കാസർകോട്

പേര് മഞ്ജുളയെന്നാണെന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതെന്നുമാണ് യുവതി പറഞ്ഞത്.

കാസർകോട്: പർദ്ദ ധരിച്ചെത്തിയ യുവതിയുടെ അസ്വാഭാവിക പെരുമാറ്റം കാരണം പോലീസും നാട്ടുകാരും വലഞ്ഞു. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വലച്ചത്. കഴിഞ്ഞ ദിവസം കാസർകോട് ബദിയടുക്ക മുക്കംപാറയിലാണ് സംഭവമെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപരിചിതയായ പർദ്ദ ധരിച്ച യുവതിയെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ ചിലർ യുവതിയോട് കാര്യമന്വേഷിച്ചപ്പോൾ ഹിന്ദിയിലും കന്നഡിയിലുമാണ് മറുപടി പറഞ്ഞത്. തന്റെ പേര് മഞ്ജുളയെന്നാണെന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതെന്നുമാണ് യുവതി പറഞ്ഞത്. ഇതിനിടെ യുവതി നക്സലൈറ്റ് നേതാവാണെന്ന് സംശയിച്ച് ചിലർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

ബദിയടുക്ക മുക്കുംപാറയിൽ...

ബദിയടുക്ക മുക്കുംപാറയിൽ...

കഴിഞ്ഞ ദിവസം ബദിയടുക്ക മുക്കംപാറയിലാണ് സംഭവം. പർദ്ദ ധരിച്ചെത്തിയ അപരിചിത, പ്രദേശത്ത് ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം യുവതിയോട് വിവരമന്വേഷിച്ചത്.

കന്നഡയിലും ഹിന്ദിയിലും...

കന്നഡയിലും ഹിന്ദിയിലും...

കന്നഡയിലും ഹിന്ദിയിലുമാണ് യുവതി നാട്ടുകാരോട് മറുപടി പറഞ്ഞത്. മഞ്ജുളയെന്നാണ് തന്റെ പേരെന്നും, വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായാണ് വന്നതെന്നുമായിരുന്നു യുവതിയുടെ മറുപടി.

പോലീസിൽ വിവരമറിയിച്ചു...

പോലീസിൽ വിവരമറിയിച്ചു...

ഇതിനിടെ യുവതിയുടെ പെരുമാറ്റം കണ്ട് നക്സൈലറ്റ് നേതാവാണെന്ന് ചിലർ സംശയം പ്രകടിപ്പിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

പർദ്ദ മാറ്റി യുവതി രക്ഷപ്പെട്ടു...

പർദ്ദ മാറ്റി യുവതി രക്ഷപ്പെട്ടു...

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. അതിനിടെ, നക്സലൈറ്റ് നേതാവായ യുവതി ബദിയടുക്കയിലുണ്ടെന്ന വാർത്തയും പരന്നിരുന്നു. എന്നാൽ പോലീസിനെ കണ്ട യുവതി പർദ്ദ ഊരിമാറ്റി പുത്തൂർ ഭാഗത്തേക്കുള്ള ബസിൽ കയറി രക്ഷപ്പെട്ടു.

യുവതിയെ കസ്റ്റഡിയിലെടുത്തു...

യുവതിയെ കസ്റ്റഡിയിലെടുത്തു...

ബസിനെ പിന്തുടർന്ന പോലീസ് പെർളയിൽ വെച്ച് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യമെന്താണെന്ന് പിടികിട്ടിയത്.

നഴ്സ് വന്നത് കാമുകനെ തേടി...

നഴ്സ് വന്നത് കാമുകനെ തേടി...

ബെംഗളൂരു സ്വദേശിനിയായ താൻ നഴ്സായി ജോലി ചെയ്യുകയാണെന്നും കാമുകനെ തേടിയാണ് ബദിയടുക്കയിലെത്തിയതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

യുവതി മഹിളാമന്ദിരത്തിലേക്ക്...

യുവതി മഹിളാമന്ദിരത്തിലേക്ക്...

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പോലീസിനും ശ്വാസം നേരെ വീണത്. യുവതി അന്വേഷിച്ചെത്തിയ ബദിയടുക്ക സ്വദേശിയായ കാമുകൻ ഇപ്പോൾ ഗൾഫിലാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പോലീസ് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

യുവതിയെ കൂട്ടിക്കൊണ്ടുപോയി...

യുവതിയെ കൂട്ടിക്കൊണ്ടുപോയി...

പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ബദിയടുക്കയിലെത്തിയിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുവതിയെ ബന്ധുക്കൾ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

ധ്യാന്‍ ശ്രീനിവാസന്‍ നടത്തുന്ന ഗൂഢാലോചന.. ആര്‍ക്കെതിരെ.. എന്തിന് ??കൂടുതൽ വായിക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+