പീഡിപ്പിക്കാൻ വന്ന യുവാവിന് പെൺകുട്ടി കൊടുത്ത പണി...! തിരുവനന്തപുരത്തെ സ്വാമിയുടെ അതേ അവസ്ഥ...!
മുംബൈ: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചതാണ് എന്നാണ് ആദ്യം വന്ന പരാതിയെങ്കിലും പിന്നീട് കാര്യങ്ങള്‍ പല വഴിക്ക് മാറി മറിയുകയുണ്ടായി. ഏകദേശം സമാനമായ സംഭവം ആണ് മുംബൈയില്‍ ഉണ്ടായിരിക്കുന്നത്. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാണ്.

തിരുവനന്തപുരം മാതൃക
മുംബൈയില്‍ അയല്‍വാസിയായ യുവാവിന്റെ പീഡനശ്രമത്തെ പെണ്‍കുട്ടി ചെറുത്തതും തിരുവനന്തപുരം മാതൃകയിലാണ്. പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപത്തിനാലുകാരന്റെ ലിംഗം പെണ്‍കുട്ടി ഛേദിച്ചു.

പീഡിപ്പിക്കാൻ ശ്രമം
ഷംസീര്‍ ഷെയ്ഖ് എന്നയാളാണ് ഇരുപത്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

സ്വാതന്ത്ര്യദിനത്തിൽ
ജോലിക്കായി വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് സംഭവം. അവിടെ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നിലവിളി കേട്ടില്ല
പുറത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്നതിന് ഇടയില്‍ ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വിളിച്ച് വരുത്തിയത്. പുറത്തെ ബഹളത്തില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടതുമില്ല.

ലിംഗം ഛേദിച്ചു
ഇതോടെ രക്ഷപ്പെടാന്‍ മറ്റ് വഴികളില്ലാതിരുന്ന പെണ്‍കുട്ടി കയ്യില്‍ കിട്ടിയ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. മുറിവ് പറ്റിയതോടെ അക്രമി പെണ്‍കുട്ടിയെ വിട്ടു.

പോലീസിന് പരാതി
ശേഷം പെണ്‍കുട്ടി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും നേരെ പോലീസ് സ്റേറഷനില്‍ ചെന്ന് പരാതിപ്പെടുകയുമായിരുന്നു. ഉടനെതന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തി. പരുക്കേറ്റ് കിടന്ന ഷംസീറിനെ അറസ്റ്റ് ചെയ്തു

പെൺകുട്ടിക്ക് അഭിനന്ദനം
ഐപിസി സെക്ഷന്‍ 376, 511 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡിപ്പിക്കാന്‍ വന്ന അക്രമിയെ ധീരമായി നേരിട്ട പെണ്‍കുട്ടിയെ ഡിസിപി ഷഹാജി ഉമപ് അഭിനന്ദിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications