Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ എഞ്ചിനീയറിംഗ് കൊളെജ് ബസിടിച്ച് പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. പൂജപ്പുര സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അജയകുമാറിന്റെ ഭാര്യ രാധികയും രണ്ട് വയസുകാരിയായ മകള്‍ ഭവ്യയുമാണ് മരിച്ചത്. അജയകുമാറിനും ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടിയ്ക്കും സാരമായി പരിക്കേറ്റു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ മധുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നു.

കാട്ടാക്കട കട്ടക്കോട് ചന്തയ്ക്ക് സമീപം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചന്തയില്‍ നിന്ന് കട്ടക്കോട്ടേയ്ക്കുള്ള കയറ്റം കയറുകയായിരുന്ന ബസ് പെട്ടെന്ന് പിറകോട്ടെടുത്ത് പിന്നാലെ വരികയായിരുന്ന അജയകുമാറിന്റെ ബൈക്കില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ രാധികയും ഇളയമകള്‍ ഭവ്യയും തെറിച്ച് വീണു . ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിയ്ക്കുകയായിരുന്നു.

Thiruvananthapuram

അജയകുമാറിനെയും മൂത്ത മകള്‍ ഭദ്രയെയും മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ എഞ്ചിനീയറിംഗ് കൊളെജിന്റെ ബസാണിടിച് ച്ടത്. ബസ് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+