മകനെ രക്ഷിക്കാന്‍ അമ്മ സാഹസത്തിന് മുതിര്‍ന്നു; അമ്മയ്ക്ക് വിധിച്ചത് ദാരുണാന്ത്യം
കാക്കനാട് ബിഎസ്എന്‍എല്‍ റോഡിലെ വന്‍കിട ഫഌറ്റ് സമുച്ചടത്തിലാണ് സംഭവം
കാക്കനാട്: മകനെ രക്ഷിക്കാനുള്ള ശഅരമത്തിനിടെ അമ്മ പതിനാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര ഓല കെട്ടിയമ്പലത്തിന് സമീപം പുഷ്പമംഗലത്ത് സുജിത്തിന്റെ ഭാര്യ മേഘ(23)ആണ് മരിച്ചത്. ഫഌറ്റിലെ മുറിയില്‍ കുടുങ്ങിയ രണ്ട് വയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെയായിരുന്നു മരണം.
കാക്കനാട് ബിഎസ്എന്‍എല്‍ റോഡിലെ വന്‍കിട ഫഌറ്റ് സമുച്ചടത്തിലാണ് സംഭവം. ഫ്‌ളാറ്റിലെ മുറിയില്‍ അകപ്പെട്ട രണ്ടുവയസ്സുള്ള മകന്‍ ശിവതിനെ രക്ഷിക്കാന്‍ പുറത്തെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. അടുക്കളമാലിന്യം പുറത്തുകൊണ്ടുവന്ന് ബിന്നില്‍ ഇടുന്നതിനിടെ ഓട്ടോമാറ്റിക് വാതില്‍ കാറ്റില്‍ അടഞ്ഞാണ് കുട്ടി മുറിയില്‍ അകപ്പെട്ടത്.

കാല്‍തെറ്റി വീണു
ഫ്‌ളാറ്റിലെ സുരക്ഷ ജീവനക്കാരന്‍ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ, മുറിക്കുള്ളിലായ കുട്ടിയുടെ കരച്ചില്‍ ശക്തമായതോടെ യുവതി ഫ്‌ളാറ്റിന് പിന്നിലെ പിരിയന്‍ കോണിയിലൂടെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു.

താഴെ വീണു
സുരക്ഷ ജീവനക്കാരന്‍ ഡോര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഫ്‌ളാറ്റിന്റെ പിന്നിലൂടെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിച്ചത്. വീണ യുവതി കാര്‍ ഷെഡിലേക്കാണ് പതിച്ചത്.

സാഹസം
കാല്‍ തെന്നി കോണിയില്‍ കുറച്ചുനേരം തൂങ്ങിക്കിടന്നശേഷം വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടി ബാല്‍ക്കണിയിലത്തെി അപകടത്തില്‍പെട്ടേക്കുമെന്ന് ഭയന്നാണ് യുവതി സാഹസത്തിന് മുതിര്‍ന്നത്.

രക്ഷിക്കാനായില്ല
കാര്‍ ഷെഡ് തകര്‍ന്ന് പുറത്തേക്ക് തെറിച്ച് നിലത്ത് വീണ യുവതിയെ സുരക്ഷ ജീവനക്കാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.












Click it and Unblock the Notifications