ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു
ഒല്ലൂര്‍: ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ഒല്ലൂര്‍ കോഴിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ ഭാര്യ യശോധരയാണ്(74) മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടില്‍ പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുക്കള മുഴുവന്‍ നശിച്ച അവസ്ഥയിലാണ്.

ശരീരത്തില്‍ 80ശതമാനത്തോളം പൊള്ളലേറ്റ യശോധര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. വൈദ്യുതി ഷോട്ടാണ് കുക്കര്‍ പൊട്ടിത്തെറിക്കുന്നതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications