ജപ്പാന്‍ ജ്വരം ബാധിച്ച് വീട്ടമ്മ മരണമടഞ്ഞ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
വടകര: അഴിയൂരില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്മിനി എന്ന വീട്ടമ്മ മരണമടഞ്ഞ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മംഗലാപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ജപ്പാന്‍ ജ്വരമാണെന്ന് രണ്ടു ദിവസം മുമ്പ് മനസ്സിലായത്.

ആരോഗ്യവിഭാഗം അഴിയൂരില്‍ ഫോഗിങ്ങ് നടത്തുന്നു.
രോഗത്തിന്റെ തീക്ഷ്ണത മനസ്സിലായതിനെ തുടര്‍ന്ന് അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ആരോഗ്യവകുപ്പും ആശപ്രവര്‍ത്തകരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് സമീപത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തിയിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കെ. അബ്ദുള്‍ നസീര്‍, പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. അയൂബ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ഫോഗിങ്ങും വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.












Click it and Unblock the Notifications