ആശുപത്രിയിലേക്ക് പോയ യുവതിക്ക് പ്രസവ വേദന!! ഒടുവില്‍ നഗരമധ്യത്തില്‍ പ്രസവം!!
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ലീനയ്ക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് പ്രസവം നടന്നത്.
തിരുവനന്തപുരം: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ യുവതിക്ക് നഗരമധ്യത്തില്‍ സുഖപ്രസവം. പൂജപ്പുരയ്ക്ക് സമീപമാണ് സംഭവം.പൂജപ്പുര സ്വദേശി ലീന വിശ്വനാഥാണ് റോഡരികില്‍ പ്രസവിച്ചത്.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ലീനയ്ക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് പ്രസവം നടന്നത്. വഴിയാത്രക്കാരായ സ്ത്രീകളുടെ സമയോചിത ഇടപെടലാണ് ലീനയ്ക്ക് തുണയായത്.

ലീനയുടെ കരച്ചില്‍ കേട്ടെത്തിയ സ്ത്രീകള്‍ റോഡരികില്‍ തുണി മറച്ച് പ്രസവത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. എന്നാല്‍ പ്രസവ ശേഷം അമിത രക്ത സ്രാവം ഉണ്ടായത് ആശങ്കയുണ്ടാക്കി. ആ സമയത്ത് അതുവഴി വന്ന കോസ്റ്റ് ഗാര്‍ഡ് ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും എസ്എടിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications