Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് യുവതി നടുറോഡില്‍ പ്രസവിച്ചു!!! സംഭവം ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ...

പ്രസവത്തിന് ശേഷമാണ് ആരോഗ്യപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത്.

മലപ്പുറം: ആദിവാസി യുവതിക്ക് നടുറോഡില്‍ സുഖപ്രസവം. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണ് നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഏപ്രില്‍ 26 ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് രാധികയ്ക്ക് വേദന അനുഭവപ്പെട്ടത്.

കരുവാരക്കുണ്ട് കര്‍ഷകവേദിക്ക് സമീപത്തെത്തിയപ്പോളാണ് രാധികയ്ക്ക് പ്രസവ വേദന കലശലായത്. തുടര്‍ന്ന് റോഡരികരില്‍ തന്നെ യുവതി പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവ് സുനിലിനെയും ഭാര്യയെയും കണ്ട നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചെങ്കിലും, പ്രസവത്തിന് ശേഷമാണ് ഇവര്‍ സംഭവസ്ഥലത്തെത്തിയത്. യുവതിയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവിനൊപ്പം...

ഭര്‍ത്താവിനൊപ്പം...

പ്രസവത്തിനായി ഭര്‍ത്താവ് സുനിലിനൊപ്പമാണ് രാധിക ആശുപത്രിയിലേക്ക് പുറപ്പെട്ടത്. രാവിലെ ആറരയോടെ കരുവാരക്കുണ്ട് കര്‍ഷകവേദിക്ക് സമീപമെത്തിയപ്പോളാണ് യുവതിക്ക് വേദന അനുഭവപ്പെട്ടത്.

നടുറോഡില്‍ സുഖപ്രസവം...

നടുറോഡില്‍ സുഖപ്രസവം...

വേദന കലശലായതിനെ തുടര്‍ന്ന് യുവതി കര്‍ഷകവേദിക്ക് സമീപത്തെ റോഡരികില്‍ ഇരുന്നു. പിന്നീടാണ് റോഡരികില്‍ വെച്ചുതന്നെ കുഞ്ഞിനെ പ്രസവിച്ചത്.

ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി...

ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി...

യുവതിയെയും ഭര്‍ത്താവിനെയും റോഡരികില്‍ കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ യുവതി പ്രസവിച്ചതിന് ശേഷമാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.

ആശുപത്രിയിലേക്ക് മാറ്റി...

ആശുപത്രിയിലേക്ക് മാറ്റി...

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍തന്നെ അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കി. പിന്നീട് അമ്മയെയും കുഞ്ഞിനെയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു...

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു...

നടുറോഡില്‍ പ്രസവിച്ച അമ്മയുടെ കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+