കോടതി മുറ്റത്ത് യുവതി ചാപിള്ളയെ പ്രസവിച്ചു; ഗര്‍ഭിണിയാണെന്നറിഞ്ഞത് പ്രസവിച്ചപ്പോള്‍...
കോടതിയില്‍ ഹാജരാക്കുംമുമ്പ് യുവതിയെ ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തിയിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന് മനസിലായില്ല.
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി മുറ്റത്ത് യുവതി പ്രസവിച്ചപ്പോള്‍ പോലീസും അഭയകേന്ദ്രത്തിലെ ജീവനക്കാകാരും അമ്പരന്നുകാണും. അത്രയും സമയം തങ്ങളുടെ കൂടെയുണ്ടായിരുന്ന യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് അവര്‍ അറിഞ്ഞത് അപ്പോഴാണ്. വെള്ളിമാടുകുന്നിലെ താത്കാലിക അഭയകേന്ദ്രത്തില്‍നിന്ന് കോടതിയില്‍ ഹാജരാക്കാനെത്തിച്ച യുവതിയാണ് കോടതി മുറ്റത്ത് പ്രസവിച്ചത്.
ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് ചാപിള്ളയായിരുന്നു. വടകരയ്ക്കടുത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഇവരെ സെപ്തംബര്‍ 30നാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് സര്‍ക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തിലേക്കയച്ചു. മാനസിക വിഭാന്തി പ്രകടിപ്പിച്ച ഇവരെ കുതിരവട്ടത്തേക്ക് മാറ്റാനായി അനുമതി തേടി കോടതിയിലെത്തിയപ്പോഴാണ് യുവതിയുടെ പ്രസവം.

കോടതി വളപ്പിലെ പ്രസവം
തിങ്കളാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് ജില്ലാ കോടതിയിലെത്തിച്ച യുവതി പ്രസവിച്ചത്. മാസം തികയാതെയുള്ള പ്രസവത്തിലെ കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന് അപ്പോഴാണ് അഭയകേന്ദ്രം അധികൃതരും യുവതിക്കൊപ്പമെത്തിയ പോലീസും അറിഞ്ഞത്.

പരിശോധന നടത്തി
കോടതിയില്‍ ഹാജരാക്കുംമുമ്പ് യുവതിയെ ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തിയിരുന്നു. അപ്പോഴും യുവതി വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന് മനസിലായില്ല.

വേദനയുണ്ടായിരുന്നു
തിങ്കളാഴ്ച രാവിലെ മുതല്‍ യുവതി വേദനയുണ്ടെന്ന് പറഞ്ഞ് ബഹളമായിരുന്നു. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവതി ഗര്‍ഭലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് അഭയ കേന്ദ്രത്തിവെ മേട്രന് എം രത്നാവതി പറഞ്ഞത്.

കോടതി മുറ്റത്ത്
ഉച്ചയ്ക്ക് പന്ത്രണ്ടോടെ വനിതാ പോലീസ് എത്തിയാണ് ഇവരെ കോടതിയിലെത്തിച്ചത്. വൈദ്യപരിശോധനകഴിഞ്ഞ് ഒന്നരയോടെ കോടതിയിലെത്തി.ഇതിനിടെ യുവതി ടോയ്ലറ്റില് പോകണമെന്ന് പറഞ്ഞു. ടോയ്ലറ്റില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ കോടതിമുറ്റത്ത് പ്രസവിക്കുകയായിരുന്നു.

സ്വന്തം പേര് അറിയില്ല
മാനസിക വിഭ്രാന്തി കാണിക്കുന്ന ഇവര്‍ക്ക് സ്വന്തം പേരും നാടുമൊന്നും ഓര്‍മ്മയില്ല. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ഇവരുമായി സംസാരിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ആരോഗ്യനില തൃപ്തികരം
പ്രസവത്തിന് ശേഷം യുവതിയെ മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. യുവതിയുടെആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications