കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി മുറ്റത്ത് യുവതി ചാപിള്ളയെ പ്രസവിച്ചു; ഗര്‍ഭിണിയാണെന്നറിഞ്ഞത് പ്രസവിച്ചപ്പോള്‍...

കോടതിയില്‍ ഹാജരാക്കുംമുമ്പ് യുവതിയെ ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തിയിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന് മനസിലായില്ല.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി മുറ്റത്ത് യുവതി പ്രസവിച്ചപ്പോള്‍ പോലീസും അഭയകേന്ദ്രത്തിലെ ജീവനക്കാകാരും അമ്പരന്നുകാണും. അത്രയും സമയം തങ്ങളുടെ കൂടെയുണ്ടായിരുന്ന യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് അവര്‍ അറിഞ്ഞത് അപ്പോഴാണ്. വെള്ളിമാടുകുന്നിലെ താത്കാലിക അഭയകേന്ദ്രത്തില്‍നിന്ന് കോടതിയില്‍ ഹാജരാക്കാനെത്തിച്ച യുവതിയാണ് കോടതി മുറ്റത്ത് പ്രസവിച്ചത്.

ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് ചാപിള്ളയായിരുന്നു. വടകരയ്ക്കടുത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഇവരെ സെപ്തംബര്‍ 30നാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് സര്‍ക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തിലേക്കയച്ചു. മാനസിക വിഭാന്തി പ്രകടിപ്പിച്ച ഇവരെ കുതിരവട്ടത്തേക്ക് മാറ്റാനായി അനുമതി തേടി കോടതിയിലെത്തിയപ്പോഴാണ് യുവതിയുടെ പ്രസവം.

കോടതി വളപ്പിലെ പ്രസവം

കോടതി വളപ്പിലെ പ്രസവം

തിങ്കളാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് ജില്ലാ കോടതിയിലെത്തിച്ച യുവതി പ്രസവിച്ചത്. മാസം തികയാതെയുള്ള പ്രസവത്തിലെ കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന് അപ്പോഴാണ് അഭയകേന്ദ്രം അധികൃതരും യുവതിക്കൊപ്പമെത്തിയ പോലീസും അറിഞ്ഞത്.

പരിശോധന നടത്തി

പരിശോധന നടത്തി

കോടതിയില്‍ ഹാജരാക്കുംമുമ്പ് യുവതിയെ ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തിയിരുന്നു. അപ്പോഴും യുവതി വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന് മനസിലായില്ല.

വേദനയുണ്ടായിരുന്നു

വേദനയുണ്ടായിരുന്നു

തിങ്കളാഴ്ച രാവിലെ മുതല്‍ യുവതി വേദനയുണ്ടെന്ന് പറഞ്ഞ് ബഹളമായിരുന്നു. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവതി ഗര്‍ഭലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് അഭയ കേന്ദ്രത്തിവെ മേട്രന്‍ എം രത്‌നാവതി പറഞ്ഞത്.

കോടതി മുറ്റത്ത്

കോടതി മുറ്റത്ത്

ഉച്ചയ്ക്ക് പന്ത്രണ്ടോടെ വനിതാ പോലീസ് എത്തിയാണ് ഇവരെ കോടതിയിലെത്തിച്ചത്. വൈദ്യപരിശോധനകഴിഞ്ഞ് ഒന്നരയോടെ കോടതിയിലെത്തി.ഇതിനിടെ യുവതി ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞു. ടോയ്‌ലറ്റില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ കോടതിമുറ്റത്ത് പ്രസവിക്കുകയായിരുന്നു.

സ്വന്തം പേര് അറിയില്ല

സ്വന്തം പേര് അറിയില്ല

മാനസിക വിഭ്രാന്തി കാണിക്കുന്ന ഇവര്‍ക്ക് സ്വന്തം പേരും നാടുമൊന്നും ഓര്‍മ്മയില്ല. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ഇവരുമായി സംസാരിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ആരോഗ്യനില തൃപ്തികരം

ആരോഗ്യനില തൃപ്തികരം

പ്രസവത്തിന് ശേഷം യുവതിയെ മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. യുവതിയുടെആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിച്ചു.

English summary
A 30 year old Woman Delivers on court premises none knew she was pregnant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X