മന്ത്രവാദത്തിനിടെ മരണം; യുവതിയുടെ വയറ്റില്‍ ഒന്നര ലിറ്റര്‍ രക്തം
കൊല്ലം: മന്ത്രവാദത്തിനിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശിനിയായ ഹസീനയാണ് ബാധ ഒഴിപ്പിക്കലിനിടെ മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ് മരിച്ചത്.
ഹസീനയുടെ പിതാവ് കണ്ണങ്കരകുറ്റി ഹസന്‍, ഇടനിലക്കാരനായ അധ്യാപകന്‍ കബീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതിയായ മന്ത്രവാദി സിറാജുദ്ദീന്‍ ഇപ്പോഴും ഒളിവിലാണ്.

മരിച്ച യുവതിയുടെ വയറ്റില്‍ ഒന്നര ലിറ്ററോളം രക്തമുണ്ടായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആഴ്ചകള്‍ നീണ്ട പീഡനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹസീനയുടെ പുറത്ത് കയറിയിരുന്നു മുടി പിടിച്ച് വലിക്കുകയും പുറത്ത് മുട്ടുകൊണ്ട് കുത്തികയും ചെയ്തിരുന്നതായി പറയുന്നു. കുപ്പിയിലേക്ക് ഊതി ജിന്നിനെ പുറത്തെത്തിക്കും എന്നായിരുന്നു മന്ത്രിവാദി അവകാശപ്പെട്ടിരുന്നത്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് നിലവിളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കമഴ്ത്തിക്കിടത്തിയ ഹസീനിയുടെ കാലുകള്‍ എപ്പോഴും മടക്കി കെട്ടിവച്ചിരുന്നുവെന്നും പറയുന്നു . ബാധ ഒഴിപ്പിക്കാന്‍ വേണ്ടി അഞ്ച് ലക്ഷം രൂപയാണ് മന്ത്രിവാദിയും സംഘവും വീട്ടുകാരില്‍ നിന്ന് ഈടാക്കിയത് .












Click it and Unblock the Notifications