മരട്: വാഹന അപകടത്തിൽ വീട്ടമ്മ മരിച്ചു
മരട്: കുണ്ടന്നൂർ ജംഗ്ഷനിൽ നടന്ന വാഹന അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലാരിവട്ടം പള്ളി നട ചമ്മണിക്കോടത്ത് വീട്ടിൽ സോളമന്റെ ഭാര്യ മേരി ജീന (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1-30ഓടെ സ്കൂട്ടറിൽ നെട്ടൂർ ഭാഗത്ത് നിന്നും കുണ്ടന്നൂർ ജംഗ്ഷനിലേക്ക് വരുന്നതിനിടയിൽ അതേ ദിശയിൽ വന്ന ടോറസ് തട്ടി റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്ത് ടിപ്പർ ലോറി കയറിയാണ് മരണം സംഭവിച്ചത്.
ഓടി കൂടിയ നാട്ടുകാരും പോലീസും ചേർന്ന് അതുവഴി വന്ന ആംബുലൻസിൽ കയറ്റിമരട് പി.എസ്.മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരട് സ്വദേശിയായ ഇവർ മരട് മുനിസിപ്പാലിറ്റിയിൽ വന്ന തിന് ശേഷം നെട്ടൂരിലുള്ള വില്ലേജ് ആഫീസിൽ പോയി മടങ്ങുമ്പോഴാണ് കുണ്ടന്നൂർ ജംഗ്ഷനിലുള്ള സിഗ്നലിന് സമീപത്താണ് അപകടം സംഭവിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ .സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം പാലാരിവട്ടംദേവാലയ സിമിത്തേരിയിൽ. മക്കൾ: സ്റ്റിന, സ്റ്റിയ.












Click it and Unblock the Notifications