Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഗര്‍ഭിണി..!! സന്തോഷം വെറും 10 മിനുറ്റ് മാത്രം..!! നടന്നത് ഞെട്ടിക്കും.

മൂവാറ്റുപുഴ: ചില സന്തോഷങ്ങള്‍ക്ക് ആയുസ്സ് വളരെ കുറവാണ്. മൂവാറ്റുപുഴ സ്വദേശിനി ഐഷത്ത് റൈഹയ്ക്ക് സംഭവിച്ചത് ആരുടേയും കണ്ണ് നനയിക്കുന്നതാണ്. വിധി വില്ലനായപ്പോള്‍ ജീവതത്തിലെ ഏറ്റവും വലിയ സന്തോഷവും ജീവനുമാണ് ഐഷത്തിന് നഷ്ടമായത്.

കുഞ്ഞുണ്ടാവാൻ ചികിത്സ

മൂവാറ്റുപുഴയിലെ മുഹമ്മദ് അസ്ലമിന്റെ ഭാര്യയായ ഐഷത്തിന് സംഭവിച്ചത് ആരെയും വേദനിപ്പിക്കും. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞ മൂന്ന് മാസമായി സബൈന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒടുവിൽ ആ സന്തോഷവാർത്ത

ഇന്നലെ നടന്ന പരിശോധനയില്‍ ഐഷത്ത് ഗര്‍ഭിണി ആണെന്ന സന്തോഷം അറിഞ്ഞു. വിവരം ഭര്‍ത്താവിനെ അറിയിച്ചു. സന്തോഷം വീട്ടുകാരുമായും മറ്റു ബന്ധുക്കളുമായും പങ്കുവെയ്ക്കാന്‍ അസ്ലം മധുര പലഹാരങ്ങള്‍ വാങ്ങാനായി പുറത്തുള്ള കടയിലേക്ക് പോയി.

പത്ത് മിനുറ്റിന്റെ ആയുസ്സ്

എന്നാലാ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. വീട്ടിലേക്ക് പോകുന്നതിനായി ഐഷത്തും ഒപ്പമുണ്ടായിരുന്ന ബന്ധുവും ഓട്ടോയില്‍ കയറി. അപ്പോള്‍ എതിരെ അതിവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ഓട്ടോയുമായി അല്‍പദൂരം മുന്നോട്ട് നീങ്ങിയ കാര്‍ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.

ദാരുണ മരണം

ഓട്ടോ കാറിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ഐഷത്തിനെ ഭര്‍ത്താവ് അസ്ലം ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഐഷത്ത് ഏറെക്കാലം കാത്തിരുന്ന സന്തോഷത്തിന് ആയുസ്സുണ്ടായത് വെറും പത്ത് മിനുറ്റ് മാത്രമാണ്.

ബന്ധുവിന് പരിക്ക്

ഐഷത്തിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരുക്കേറ്റിട്ടുണ്ട്. അസ്ലം ഓട്ടോയില്‍ കേറാന്‍ വകിയത് കൊണ്ടുമാത്രമാണ് അപകടമൊന്നും പറ്റാതിരുന്നത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ എംസി റോഡിലാണ് അപകടം നടന്നത്.

പോലീസ് കേസെടുത്തു

ഓട്ടോ ഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാറിലെ യാത്രക്കാരായ രണ്ട് പേര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ട്.ഐഷത്തിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+