കുട്ടിക്കാനത്ത് എസ്റ്റേറ്റില്‍ യുവതിയുടെ ദുരൂഹമരണം; മൃതദേഹം കാപ്പിത്തോട്ടത്തില്‍ നഗ്നമായ നിലയില്‍ !
കുട്ടിക്കാനത്ത് അന്യസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ച നിലയില്‍. കൊലപാതകമെന്ന് സംശയിക്കുന്നു.
ഇടുക്കി- കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റിലെ ജോലിക്കാരിയായ അന്യസംസ്ഥാന സ്വദേശി സബിത മാഗിയാണ് മരിച്ചത്. ഇവര്‍ ഒഡിഷ സ്വദേശിയാണ്.

കള്ളിമല തേയിലത്തോട്ടത്തില്‍ നഗ്നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കാപ്പിത്തോട്ടത്തില്‍ ജോലിക്കാരനായ ഭര്‍ത്താവ് കുന്ദന്‍ മാഗി ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ സബിത വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് കുന്ദനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് സബിതയും ഭര്‍ത്താവും ജോലി തേടി കുട്ടിക്കാനത്ത് എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications