Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളിമുറിയില്‍ തെന്നി വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മലപ്പുറം: മങ്കടയില്‍ കുളിമുറിയില്‍ തെന്നി വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അരിപ്ര കോലോതൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ രാധിക (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കുളിമുറിയില്‍ വീണത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ എംഇഎസ്ആ ശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബുധനാഴ്ച വൈകീട്ട് നാലു മണിക്കാണ് മരിച്ചത്.

മക്കള്‍: ജ്യോതിലക്ഷ്മി, അശ്വതി, ദേവരാജന്‍.മരുമക്കള്‍: ബാബുരാജ് തേക്കിന്‍ക്കാട്ടില്‍, സുകുമാരന്‍.ശവസംസ്‌കാരം ഇന്നു ഷൊര്‍ണൂര്‍ ഐവര്‍ മഠത്തില്‍ നടക്കും. മങ്കടയില്‍ അരിപ്രയിലെ വീട്ടില്‍ വെച്ചാണു അപകടമുണ്ടായത്. കുളിമുറിയില്‍ നനവും ചെറിയ വഴുക്കലുമുണ്ടായിരുന്നതാണ് അപകടമുണ്ടാകാന്‍ കാരണമെന്നു സംശയിക്കുന്നു. രാവിലെ പ്രഭാത കര്‍മം ചെയ്യുന്നതിനാണു രാധിക കുളിമുറിയില്‍ പ്രവേശിച്ചത്.

radhikadeath

കുളിമുറിയില്‍ തെന്നിവീണ് മരിച്ച രാധിക (46)

കുളിമുറിയില്‍ വീഴുന്ന ശബ്ദവും രാധികയുടെ ശബ്ദവും കേട്ടാണു വീട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്നു അയല്‍വാസികളും വീട്ടുകാരും ചേര്‍ന്നാണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വീണിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എടുത്തുയര്‍ത്തിയാണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുദിവസത്തെ ചികിത്സക്ക് ശേഷമാണു മരണം സംഭവിച്ചത്. തല നിലത്തിടിച്ചതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+