Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മ പാന്പ് കടിയേറ്റ് മരിച്ചു

വെഞ്ഞാറമൂട്: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു.പിരപ്പന്‍കോട് ഡിടി ഹൗസില്‍ സനോജിന്റെ ഭാര്യയും ഗീതം കമ്പിക്കടയുടമ മുരളിയുടെ മകളുമായ നീതു (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് നീതുവിന് പാമ്പ് കടിയേറ്റത്. ചികിത്സയിലിരിയെക്കെയാണ് യുവതി മരിച്ചത്. ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു നീതു.

വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ അടുക്കള ഭാഗത്ത് വച്ച് മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ മകള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിനിടെയാണ് യുവതിയ്ക്ക് പാമ്പ് കടിയേറ്റത്. കാലില്‍ എന്തോ കടിച്ചതായി തോന്നി താഴെ നോക്കിയപ്പോള്‍ പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടു. തുടര്‍ന്ന് യുവതി ഭയന്ന് നിലവിളിച്ചു. ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു.

Indian Cobra Snake

പിന്നീട് വീടിന് സമീപത്ത് നിന്ന തന്നെ പാമ്പിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തല്ലിക്കൊന്ന് യുവതിയെ പ്രവേശിപ്പിച്ചിരുന്ന മെഡിക്കല്‍ കൊളെജ് ആശുപത്രിയിലെത്തിച്ചു. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്ന് ഇതോടെ തിരിച്ചറിഞ്ഞു. ആരോഗ്യ നില അപകടത്തിലായ യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ യുവതി മരിച്ചു. ഭര്‍ത്താവ് സനോജ് കുമാര്‍ വിദേശത്താണ്. മൂത്തമകള്‍ അനുഗ്രഹ (9). മൃതദേഹം ഞായറാഴ്ച സംസ്‌ക്കരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+