റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് 30കാരിയ്ക്ക് ദാരുണ അന്ത്യം, സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് ബസിനടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണ അന്ത്യം. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. വാരണാക്കര സ്വദേശിനി സനുജ (30) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ യുവതിയെ ബസ് ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു.
വീഴ്ചയില്‍ ബസിനടിയില്‍പ്പെട്ട യുവതിയുടെ കാലുകളിലൂടെ ടയര്‍ കയറിയിറങ്ങി. ബസിന്റെ അമിത വേഗമാണ് യുവതിയുടെ ജീവനെടുത്തത്. സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ഈ റൂട്ടിലോടുന്ന ബസുകളെല്ലാം നാട്ടുകാര്‍ തടയുകയാണ്. കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി നിയമ നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ ബസുകളുടെ മത്സയോട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തരം കേസുകളില്‍ അകപ്പെടുന്ന ബസുകളുടെ ഉടമകള്‍ക്കെതിരെ നിയമപരമായ നടപടികള്‍ പലപ്പോഴും വൈകുന്നതാണ് പതിവ്.












Click it and Unblock the Notifications