Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: വനിതാ ഡോക്ടറെ വഴിയില്‍ തടഞ്ഞ് ജനക്കൂട്ടം.. വീഡിയോ!!

Recommended Video

cmsvideo
    പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം പുകയുന്നു | Oneindia Malayalam

    പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. തിരുവനന്തപുരം കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (24)യാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. തിരുവനന്തപുരം വര്‍ക്കല ചാത്തമ്പാര ആസ്പത്രിയിലായിരുന്നു സംഭവം.

    പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശ്രീജയ്ക്ക് ഉയർന്ന ഡോസിൽ മരുന്ന് നൽകിയതും, കുത്തിവെയ്പ്പിലുണ്ടായ പിഴവും മരണകാരണമായെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

    ഉയര്‍ന്ന ഡോസില്‍ മരുന്ന്

    ഉയര്‍ന്ന ഡോസില്‍ മരുന്ന്

    വെള്ളിയാഴ്ചയാണ് കെടിസിടി ആസ്പത്രിയില്‍ ശ്രീജയെ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ വെച്ച് വിറ്റാമിന്‍ മരുന്നുകളും അലര്‍ജ്ജിക്കുള്ള മരുന്നുകളും ശ്രീജയ്ക്ക് കൂടിയ അളവില്‍ നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ സിസേറിയന്‍ നടത്തി.എന്നാൽ പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് രാത്രി വൈകി യുവതിയെ നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

    മരിച്ചു

    മരിച്ചു

    എന്നാല്‍ പുലര്‍ച്ചയോടെ യുവതി മരിച്ചു. കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ നൽകിയ മരുന്നുകളും സിസേറിയന് ശേഷം നൽകിയ കുത്തിവെയ്പ്പിലെ പിഴവുമാണ് ശ്രീജയുടെ മരണത്തിന് കാരണമായതെന്ന ആരോപണമായിരുന്നു ആദ്യം ഉയര്‍ന്നത്. എന്നാല്‍ ആസ്പത്രി ബില്‍ തുക മുഴുവനായി അടക്കാഞ്ഞതിനാല്‍ അധികൃതര്‍ ചികിത്സ വൈകിപ്പിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.

    2000 രൂപ

    2000 രൂപ

    ചികിത്സാ ചിലവായി 46,000 രൂപയാണ് ശ്രീജയ്ക്ക് ഈടാക്കിയത്. എന്നാല്‍ 44,000 രൂപ മാത്രമേ ശ്രീജയുടെ വീട്ടുകാര്‍ക്ക് കെസിടിസി ആസ്പത്രിയില്‍ അടയ്ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ശ്രീജ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ 2000 രൂപയുടെ ബില്ല് അടയ്ക്കാന്‍ ഇനിയും ബാക്കിയുണ്ടെന്നും അതുകൊണ്ട് രോഗിയെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഡ്യൂട്ടി ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

    വൈകി

    വൈകി

    ഇതേ തുടര്‍ന്ന് ശ്രീജയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിക്കാന്‍ വൈകിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആസ്പത്രിക്കും ഡ്യൂട്ടി ഡോക്ടര്‍ക്കുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
    പ്രകോപിതരായ ബന്ധുക്കള്‍ ഡ്യൂട്ടി ഡോക്ടറെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞു.ചികിത്സ വൈകിപ്പിച്ചത് ഇവളാണെന്ന് ആരോപിച്ച വനിതാ ഡോക്ടര്‍ക്കെതിരെ അസഭ്യവര്‍ഷങ്ങളാണ് ജനക്കൂട്ടം ഉയര്‍ത്തിയത്.

    നടപടിക്കായി

    നടപടിക്കായി

    2000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞ് ജീവന്‍ കളഞ്ഞ വനിതാ ഡോക്ടര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ചിലര്‍ ഡോക്ടറുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. വനിതാ ഡോക്ടറെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കണമെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

    വീഡിയോ

    വീഡിയോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+