യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ, കുട്ടി പുറത്ത് കാറിനുള്ളിൽ!!
തിരുവനന്തപുരം: യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. കാട്ടലുവിള സ്വദേശി ദേവികയണ് മരിച്ചത്. ഇവരുടെ ഭർത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ശ്രീജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. അമരവിളയിൽ വീട്ടിനുള്ളിൽ ദമ്പതികളെ പൊള്ളലേറ്റ നിലയിൽ അയൽവാസികൾ കണ്ടെത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് അയൽവാസികൾ ഓടി എത്തുകയായിരുന്നു. അവയൽവാസികൾ വീട്ടിലെത്തുമ്പോൾ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനകത്ത് അരുടെ കുട്ടി ഉണ്ടായിരുന്നു.

ദേവിക സംഭവ സ്ഥലത്ത് തന്നെ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ഭർത്താവ് ശ്രീജിത്തിന്റെ നില ഗുരുതരമാണ്. അഞ്ച് വയസുള്ള ഇവരുടെ കുട്ടിയെ സുരക്ഷിതമായ ഒരു സ്ഥലത്താക്കി ആത്മഹത്യ ശ്രമം നടത്തുകയായിരുന്നുവെന്നാണ് സൂചന. അമരവിളയിൽ കുറച്ച് നാളായി വാടകയ്കക്ക് താമസിക്കുന്നവരാണ് ഇവർ.












Click it and Unblock the Notifications