വനിതാ ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു; അമ്മയെ കാണാതെ കരഞ്ഞുതളർന്ന് മൂന്നു കുട്ടികൾ...
ആരുടെയും കണ്ണുനിറയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞദിവസം മലബാർ എക്സ്പ്രസിൽ യാത്രചെയ്തവർ സാക്ഷിയായത്
Recommended Video

തൃശൂർ: ആരുടെയും കണ്ണുനിറയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞദിവസം മലബാർ എക്സ്പ്രസിൽ യാത്രചെയ്തവർ സാക്ഷിയായത്. അമ്മയെ കാണാതെ ഉറക്കെ കരയുന്ന മൂന്നു കുട്ടികൾ, അവരെ ആശ്വസിപ്പിക്കാൻ കഴിയാതെ സഹയാത്രികർ! തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട മലബാർ എക്സ്പ്രസ് കണ്ണൂർ എത്തുന്നത് വരെ ആശങ്കയും സങ്കടവുമെല്ലാം ട്രെയിനുള്ളിൽ തളംകെട്ടിനിന്നു.
ഒപ്പം യാത്ര ചെയ്തിരുന്ന അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് കുട്ടികൾ ഉറക്കെ കരയാൻ തുടങ്ങിയതോടെയാണ് സംഭവത്തെക്കുറിച്ച് സഹയാത്രികർ അറിയുന്നത്. പത്തനംതിട്ട കൂടൽ മുരളീസദനത്തിൽ ഡോക്ടർ അനൂപ് മുരളീധരന്റെ ഭാര്യ ഡോക്ടർ തുഷാര(38)യെയാണ് മലബാർ എക്സ്പ്രസിൽ നിന്നും കാണാതായത്. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ഇവരും മൂന്നു മക്കളും റിസർവേഷൻ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്.

സ്വന്തം വീട്ടിലേക്ക്...
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ മലബാർ എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്നാണ് തുഷാരയും കുട്ടികളും കയറിയത്. കണ്ണൂർ സ്വദേശിനിയായ തുഷാര മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഭർത്താവ് അനുപ് മുരളീധരനാണ് ഇവരെ ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ കയറ്റിവിട്ടത്.

രാവിലെയോടെ...
ചെങ്ങന്നൂരിൽ നിന്ന് ട്രെയിനിൽ കയറിയ തുഷാരയും മക്കളും ഉടൻതന്നെ ഉറങ്ങാൻകിടന്നു. പിറ്റേദിവസം പുലർച്ചെയോടെ ഉറക്കമേഴുന്നറ്റ കുട്ടികളാണ് തുഷാരയെ കാണാനില്ലെന്ന് ആദ്യമറിഞ്ഞത്. അമ്മയെ കാണാതായതോടെ കുട്ടികൾ മൂന്നുപേരും ഉറക്കെ കരയാൻ തുടങ്ങി. ഇതോടെയാണ് തുഷാരയെ കാണാതായ വിവരം സഹയാത്രികരുമറിഞ്ഞത്.

തിരച്ചിൽ നടത്തിയെങ്കിലും...
തുടർന്ന് ട്രെയിനിലെ മറ്റു കോച്ചുകളിലും മുഴുവൻ ശുചിമുറികളിലും സഹയാത്രികർ തിരച്ചിൽ നടത്തിയെങ്കിലും തുഷാരയെ കണ്ടെത്താനായില്ല. അമ്മയെ കാണാതായതോടെ മൂത്ത കുട്ടികളായ കാളിദാസനും വൈദേഹിയും യാത്രക്കാർക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. രണ്ടര വയസുള്ള ഇളയക്കുട്ടിയും നിർത്താതെ കരയുന്നത് കണ്ട് സഹയാത്രികരും വിഷമത്തിലായി.

കണ്ണൂരിൽ...
ഇതിനിടെ സഹയാത്രികർ കുട്ടികളുടെ കൈയിൽ നിന്നും കണ്ണൂരിലെ ബന്ധുവിന്റെ നമ്പർ വാങ്ങി അവരെ ബന്ധപ്പെട്ടിരുന്നു. ട്രെയിൻ കണ്ണൂർ എത്തുമ്പോൾ കുട്ടികളെ ഏൽപ്പിക്കാമെന്ന് സഹയാത്രികർ ബന്ധുക്കളെ അറിയിച്ചു. ഇതിനിടെ തുഷാരയെ കാണാനില്ലെന്ന് ബന്ധുക്കളും റെയിൽവേ പോലീസിൽ പരാതി നൽകിയിരുന്നു.

മൃതദേഹം...
മലബാർ എക്സ്പ്രസ് കണ്ണൂരിൽ എത്തിയതോടെ തുഷാരയുടെ ബന്ധുക്കളെത്തി കുട്ടികളെ ഏറ്റെടുത്തു. ഇതിനിടെ തൃശൂരിൽ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചതായി റെയിൽവേ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് റെയിൽവേ പോലീസും ബന്ധുക്കളുമെത്തി മൃതദേഹം തുഷാരയുടേതാണെന്ന് സ്ഥിരീകരിച്ചു.

ട്രെയിനിൽ നിന്ന് വീണു...
രാത്രി ശുചിമുറിയിൽ പോയപ്പോൾ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications