കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നത്തെ കൈയബദ്ധത്തിന് മരണശേഷം അമ്മയുടെ തിരുത്ത്... ആ കണ്ണിലൂടെ ഗോകുൽരാജിന് കാഴ്ചകൾ കാണാം...

കുട്ടിയായിരുന്ന ഗോകുൽരാജിനെ കുതറിയോടിയ പശുവിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കണ്ണ് നഷ്ടമായത്.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കൈയബദ്ധത്തിന് മരണാനന്തരം രമാദേവി പ്രായശ്ചിത്തം ചെയ്തു. ഇനി മുതൽ ഗോകുൽ രാജിന് വെളിച്ചമേകുന്നത് അമ്മയുടെ കണ്ണ്. ആലപ്പുഴ ചാരുംമൂട് നിന്നാണ് ആരെയുടെയും കരളലിയിപ്പിക്കുന്ന വാർത്ത.

വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധുവിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

ചാരുംമൂട് കൊട്ടയ്ക്കാട്ടുശേരി കണ്ണ് ചാരേത്ത് കൃഷ്ണഗാഥയിൽ രാജൻപിള്ളയുടെ ഭാര്യ രമാദേവി(50)യുടെ കണ്ണാണ് മകൻ ഗോകുൽ രാജിന്(27) നൽകിയത്. ഗോകുൽ രാജിന്റെ കണ്ണു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി. കുട്ടിയായിരുന്ന ഗോകുൽരാജിനെ കുതറിയോടിയ പശുവിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കണ്ണ് നഷ്ടമായത്. മാധ്യമം ദിനപ്പത്രത്തിലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൽക്ഷണം മരിച്ചു...

തൽക്ഷണം മരിച്ചു...

ചാരുംമൂട് താമരക്കുളം സ്വദേശിനിയായ രമാദേവി നാലു ദിവസം മുൻപുണ്ടായ ബൈക്കപടകത്തിലാണ് മരണപ്പെട്ടത്. ഇളയ മകൻ രാഹുൽ രാജിനോടൊപ്പം ബൈക്കിൽ പോകവെ ഹംപിൽ കയറി റോഡിലേക്ക് തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമാദേവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ഗോകുൽ രാജ്...

ഗോകുൽ രാജ്...

മരിച്ച രമാദേവിയുടെ മൂത്ത മകനാണ് ബിഎസ് സി നഴ്സിങ് ബിരുദധാരിയായ ഗോകുൽരാജ്. ആറാം വയസിൽ അമ്മയ്ക്ക് സംഭവിച്ച ഒരു കൈയബദ്ധത്തെ തുടർന്നാണ് ഗോകുൽരാജിന് ഒരു കണ്ണ് നഷ്ടപ്പെട്ടത്.

പശുവിൽ നിന്നും രക്ഷിക്കാൻ...

പശുവിൽ നിന്നും രക്ഷിക്കാൻ...

കയർ പൊട്ടിച്ച് കുതറിയോടിയ പശുവിൽ നിന്നും മകനെ രക്ഷിക്കാനായി രമാദേവി കല്ലെടുത്ത് എറിഞ്ഞപ്പോൾ ഗോകുൽ രാജിന്റെ ഇടത് കണ്ണിലാണ് കൊണ്ടത്. പിന്നീട് നിരവധി ചികിത്സ നടത്തിയെങ്കിലും മകന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഗോകുൽരാജിന് ആറ് വയസുള്ളപ്പോഴായിരുന്നു സംഭവം.

അവസരം ലഭിച്ചില്ല...

അവസരം ലഭിച്ചില്ല...

കാഴ്ച ലഭിക്കണമെങ്കിൽ കണ്ണ് മാറ്റിവെയ്ക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതിനായി അവയവദാന സെല്ലിൽ അപേക്ഷ നൽകി കാത്തിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അതിനിടെ തന്റെ കൈയബദ്ധത്തിൽ കണ്ണ് നഷ്ടപ്പെട്ട മകന് ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ കണ്ണ് നൽകാമെന്ന് രമാദേവി പറഞ്ഞിരുന്നു. എന്നാൽ ഗോകുൽ രാജ് ഇതിനൊന്നും സമ്മതിച്ചില്ല.

വേണ്ടെന്ന്...

വേണ്ടെന്ന്...

രമാദേവി മരണപ്പെട്ടതോടെ അവരുടെ കണ്ണുകൾ മകന് നൽകുന്നതിനെക്കുറിച്ച് ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും അഭിപ്രായമുയർന്നു. എന്നാൽ അമ്മയുടെ സംസ്കാര ചടങ്ങുകൾക്കിടയിലും ആ കണ്ണ് ഏറ്റുവാങ്ങാൻ ഗോകുൽരാജ് സമ്മതിച്ചിരുന്നില്ല.

 നിർബന്ധത്തിന്...

നിർബന്ധത്തിന്...

ഒടുവിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അമ്മയുടെ കണ്ണുകൾ സ്വീകരിക്കാൻ ഗോകുൽ രാജ് സമ്മതംമൂളിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ഗോകുൽ രാജിന്റെ ശസ്ത്രക്രിയ.

രണ്ട് കണ്ണുകളും...

രണ്ട് കണ്ണുകളും...

നേരത്തെ, രമാദേവിയുടെ രണ്ട് കണ്ണുകളും കായംകുളം താലൂക്ക് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ നീക്കം ചെയ്തിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗം മേധാവി ഡോക്ടർ ഗീതുവിന്റെ നേതൃത്വത്തിലാണ് കണ്ണുകൾ നീക്കം ചെയ്തത്.

കാഴ്ചയേകും...

കാഴ്ചയേകും...

രണ്ടാമത്തെ കണ്ണ് അവയവദാന രജിസ്റ്ററിൽ പേര് ചേർത്തവർക്ക് മുൻഗണനാപ്രകാരം നൽകും.രമാദേവിയുടെ ഒരു കണ്ണ് മാത്രമല്ല, രണ്ട് കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും.

പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതര ആരോപണം! സിപിഎം നേതാക്കൾ രംഗത്ത്...പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതര ആരോപണം! സിപിഎം നേതാക്കൾ രംഗത്ത്...

സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ചു! ഞെട്ടിത്തരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ചു! ഞെട്ടിത്തരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

English summary
woman donated eye to her son after death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X