കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതി അമ്മയുടെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം ഒളിച്ചോടി
കരിപ്പൂര്‍: വിദേശത്തു നിന്നും നാട്ടിലെത്തിയ നിമിഷം അമ്മയുടെ കണ്ണുവെട്ടിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. മസ്‌കറ്റില്‍ നിന്നും അമ്മയ്‌ക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യുവതിയാണ് ഒളിച്ചോടിയത്.
ഒമാന്‍ എയര്‍വേയ്‌സില്‍ എത്തിയ യുവതിയെ കാത്ത് എയര്‍പോര്‍ട്ടിന് പുറത്ത് വണ്ടിയുമായി കാമുകന്‍ കാത്തുനില്‍ക്കുകയായിരുന്നു. യുവതിയുടെ സഹപാഠിയും ചെന്നൈ സ്വദേശിയുമാണ് യുവാവ്.

എയര്‍പോര്‍ട്ടില്‍ ബാഗ് ക്ലിയര്‍ ചെയ്യുന്നതിനിടിയിലാണ് യുവതി ഇറങ്ങിപോയത്. കാമുകനൊപ്പം പോകുകയാണെന്ന് അച്ഛനെ ഫോണില്‍ വിളിച്ച് പറയുകയും ചെയ്തു. മകളെ കാണാതെ എയര്‍പോര്‍ട്ടില്‍ അമ്മ ബഹളം വെയ്ക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
മകളെ കാണാനിലെന്ന് കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മകളുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിയാമെന്നാണ് സൂചന. പിതാവിനെ ഫോണില്‍ വിളിച്ച് വിവരം പറയുമ്പോഴേക്കും ഇവര്‍ പാലക്കാട് ജില്ല കടന്നിരുന്നു. പ്രായപൂർത്തിയായ യുവതീ-യുവാക്കള്‍ ആയതിനാല്‍ പോലീസ് മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല.












Click it and Unblock the Notifications