Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയുടെ ചികിത്സയ്‌ക്കെത്തി.. ആശുപത്രിയില്‍ കാമുകനൊപ്പം താമസം! ഒടുവില്‍ ഒളിച്ചോട്ടം... കോട്ടയത്ത്

കോട്ടയം: പ്രേമത്തിന് കണ്ണില്ലെന്നാണ് പറയുക. അത് സത്യമാണെന്ന് പല വാര്‍ത്തകളും സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ംരു സംഭവം ആണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്നത്.

ആറ് വയസ്സുള്ള മകന്റെ ചികിത്സക്കായി ആശുപത്രിയിലെത്തിയ യുവതി കാമുകനൊപ്പം താമസം തുടങ്ങി. അടുത്ത ദിവസം ആശുപത്രിയിലെത്തിയ ഭര്‍ത്താവ് ഞെട്ടിപ്പോയി.

കാര്യങ്ങള്‍ അവിടംകൊണ്ട് അവസാനിച്ചില്ല. ഭര്‍ത്താവിനെ പറ്റിച്ച് കാമുകന്‍ രക്ഷപ്പെട്ടു. തൊട്ടുപിറകെ ഭാര്യയും മുങ്ങി. ഒടുവില്‍ കുട്ടിയും ഭര്‍ത്താവും ആശുപത്രിയില്‍... എന്തായാലും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോട്ടയം

കോട്ടയം

കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. മണിമല സ്വദേശിനിയായ യുവതി ആറ് വയസ്സുകാരനായ മകന്റെ ചികിത്സക്കായാണ് ആശുപത്രിയില്‍ എത്തിയത്.

കാമുകനും എത്തി

കാമുകനും എത്തി

ആശുപത്രിയില്‍ യുവതിയ്ക്ക് കൂട്ടായി എത്തിയത് ഭര്‍ത്താവ് ആയിരുന്നില്ല. കാമുകന് ആയിരുന്നു. ഇയാള്‍ ആലപ്പുഴ സ്വദേശിയാണ്.

ആശുപത്രിയില്‍

ആശുപത്രിയില്‍

മകന്റെ ചികിത്സക്കായി എത്തിയ യുവതി കാമുകനൊപ്പം ആശുപത്രി മുറിയില്‍ താമസം തുടങ്ങി. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ഭാര്യയും ഭര്‍ത്താവും പോലെ തന്നെ താമസം.

ഭര്‍ത്താവ് എത്തി

ഭര്‍ത്താവ് എത്തി

മകന്റെ വിവരം അറിയാന്‍ അടുത്ത ദിവസം ഭര്‍ത്താവ് ആശുപത്രിയില്‍ എത്തി. അപ്പോഴാണ് മുറിയില്‍ ഭാര്യയേയും കാമുകനേയും ഒരുമിച്ച് കണ്ടത്. ഭര്‍ത്താവ് ഞെട്ടിപ്പോയി.

കെട്ടിപ്പിടിച്ച് കരച്ചില്‍

കെട്ടിപ്പിടിച്ച് കരച്ചില്‍

ഭര്‍ത്താവിനെ കണ്ടപ്പോള്‍ യുവതിയും ഞെട്ടി. കാമുകനെ രക്ഷിക്കണമല്ലോ... ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് തടഞ്ഞു നിര്‍ത്തി. കാമുകന് രക്ഷപ്പെടാന്‍ ഈ സമയം ധാരാളമായിരുന്നു.

കാമുകന്‍ മാത്രമല്ല

കാമുകന്‍ മാത്രമല്ല

കാമുകന്‍ രക്ഷപ്പെട്ടതോടെ കഥ അവസാനിച്ചു എന്ന് കരുതേണ്ട. തക്കം കിട്ടിയപ്പോള്‍ യുവതി ആശുപത്രി മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു, കാമുകനൊപ്പം തന്നെ.

പരാതി

പരാതി

ഭാര്യ പോയതോടെ ഭര്‍ത്താവും കുഞ്ഞും മാത്രമായി ആശുപത്രിയില്‍. കുട്ടിയെ അച്ഛന്‍ കൂടെ കൊണ്ടുപോയി. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതിയും നല്‍കി.

ആദ്യമായല്ല ഒളിച്ചോട്ടം

ആദ്യമായല്ല ഒളിച്ചോട്ടം

യുവതി ഇത്തരത്തില്‍ ഒളിച്ചോടുന്നത് ആദ്യമായിട്ടല്ലത്രെ. മുമ്പ് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് തിരിച്ചെത്തിയത് എന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+