Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതി ഒളിച്ചോടിയെന്ന് പരാതി... തിരഞ്ഞെത്തിയ പോലീസ് പുലിവാല്‍ പിടിച്ചു, സംഭവം കേരളത്തില്‍

യുവതിയെ പരാതിക്കാരനോടൊപ്പം പോലീസ് വിട്ടില്ല

റാന്നി: പത്തനം തിട്ട ജില്ലയിലെ റാന്നിയില്‍ രസകരമായ സംഭവം നടന്നു. ഒളിച്ചോടിയ യുവതിയെ തിരഞ്ഞു കണ്ടുപിടിച്ച പോലീസാണ് അക്ഷരാര്‍ഥത്തില്‍ കുടുങ്ങിയത്.
യുവതിയെയും കാമുകനെയും പോലീസ് കണ്ടെത്തിയെങ്കിലും പരാതിക്കാര്‍ക്കൊപ്പം ഇവരെ വിടാന്‍ പോലീസിനു സാധിച്ചില്ല.

മലയാളികളല്ല

മലയാളികളല്ല

ബിഹാറില്‍ നിന്നും കാമുകനോടൊപ്പം യുവതി ഒളിച്ചോടി കേരളത്തിലെത്തുകയായിരുന്നു. മാമുക്ക് ഇന്ത്യന്‍ ഓയില്‍ പമ്പിനു സമീപത്തെ കാര്‍ ക്ലീനിങ് സ്ഥാപനത്തില്‍ യുവാവ് ജോലി ചെയ്തു വരികയായിരുന്നു.

പരാതിക്കാരന്‍

പരാതിക്കാരന്‍

യുവതിയുടെ അര്‍ധസഹോദരനാണ് കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇയാള്‍ പരാതിയില്‍ കുറിച്ചിരുന്നു. തുടര്‍ന്നു പോലീസ് ഇരുവര്‍ക്കുമായുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു.

താമസസ്ഥലം കണ്ടുപിടിച്ചു

താമസസ്ഥലം കണ്ടുപിടിച്ചു

ഞായറാഴ്ച രാത്രിയോടെയാണ് യുവതിയും കാമുകനും താമസിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. പോലീസ് ഇവിടെത്തിയപ്പോള്‍ രണ്ടു പേര്‍ക്കും രക്ഷപ്പെടാന്‍ വീട്ടുടമ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു.

സ്‌റ്റേഷനിലെത്തിക്കണമന്ന് പോലീസ്

സ്‌റ്റേഷനിലെത്തിക്കണമന്ന് പോലീസ്

യുവതിയെയും കാമുകനെയും രണ്ടു മണിക്കൂറിനുള്ളില്‍ സ്‌റ്റേഷനില്‍ എത്തിക്കണമെന്ന് വീട്ടുടമയോട് നിര്‍ദേശിച്ച് പോലീസ് മടങ്ങുകയായിരുന്നു.

ഇരുവരെയും കണ്ടെത്തി

ഇരുവരെയും കണ്ടെത്തി

പോലീസ് നിര്‍ദേശത്തെ തുടര്‍ന്നു ഭയന്ന വീട്ടുടമ നടത്തിയ തിരച്ചിലില്‍ യുവാവിനെയും യുവതിയെയും കണ്ടെത്തി. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇരുവരുമുണ്ടായിരുന്നു. വീട്ടുടമ ഇരുവരും ഇവിടെയുള്ള കാര്യം ഉടന്‍ പോലീസിനെ അറിയിക്കുകയും ചെയ്തു.

 യുവാവിനെയും യുവതിയെയും ചോദ്യം ചെയ്തു

യുവാവിനെയും യുവതിയെയും ചോദ്യം ചെയ്തു

സ്ഥലത്തെത്തിയ പോലീസ് യുവാവിനെയും യുവതിയെയും ചോദ്യം ചെയ്തു. തനിക്കു പ്രായപൂര്‍ത്തിയായെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതു തെളിയിക്കുന്ന രേഖകളൊന്നും യുവതിയുടെ പക്കലുണ്ടായിരുന്നില്ല.

പോവില്ലെന്ന് യുവതി

പോവില്ലെന്ന് യുവതി

പരാതിയുമായി വന്നയാള്‍ തന്റെ സഹോദരനല്ലെന്നും അയാള്‍ക്കൊപ്പം പോവില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

 അയാളുടെ പക്കലും രേഖകളില്ല

അയാളുടെ പക്കലും രേഖകളില്ല

പരാതി നല്‍കിയ ആളുടെ പക്കലും താന്‍ ആരെന്നു തെളിയിക്കുന്ന രേഖകളൊന്നും ഉണ്ടായില്ലെന്നതാണ് കൗതുകകരം. ഇതോടെ യുവതിയെ അയാള്‍ക്കൊപ്പം അയക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചു. തുടര്‍ന്ന് യുവതിയെയും യുവാവിനെയും വീട്ടുടമയ്‌ക്കൊപ്പം പോലീസ് വിട്ടയക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+