പ്രവാസിയുടെ ഭാര്യ അയൽവാസിയായ ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി! കുഞ്ഞിനെ വേണ്ടെന്ന് ഹസ്നത്ത്...

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  വീണ്ടും കോഴിക്കോട് കുഞ്ഞിനെ ഉപേക്ഷിച്ചു , ഒളിച്ചോടി പ്രവാസിയുടെ ഭാര്യ | Oneindia Malayalam

  കോഴിക്കോട്: ഭർതൃമതികളായ യുവതികൾ കാമുകന്മാരോടൊപ്പം ഒളിച്ചോടുന്ന സംഭവങ്ങൾ ജില്ലയിൽ പതിവാകുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട താമരശേരി സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു കേസും ജില്ലയിൽ കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തു.

  ഇവൾ സൗദിയിലെ ആദ്യ നാടക നടി! ചരിത്രംകുറിച്ച് നജാത്തിന്റെ അരങ്ങേറ്റം... നിറഞ്ഞ കൈയടി...

  ചെറുവണ്ണൂർ സ്വദേശിയായ യുവതിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടിയത്. താമരശേരി കേസിന് സമാനമായരീതിയിൽ രണ്ടര വയസുള്ള കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം നാടുവിട്ടത്. എന്നാൽ യുവതിയുടെ പിതാവിന്റെ പരാതിയിൽ ഇരുവരെയും പീന്നീട് പേരാമ്പ്രയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.

  പന്തീരക്കരയിൽ...

  പന്തീരക്കരയിൽ...

  കോഴിക്കോട് പന്തീരക്കരയിലെ സാജിദിന്റെ ഭാര്യ ഹസ്നത്താണ് ഫെബ്രുവരി അഞ്ചാം തീയതി കാമുകനൊപ്പം ഒളിച്ചോടിയത്. ചെറുവണ്ണൂർ സ്വദേശിനിയായ ഹസ്നത്ത്, ഭർത്താവിന്റെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ പന്തീരക്കര സ്വദേശി തെയ്യത്താംകണ്ടി ജാഫറിന്റെ കൂടെയാണ് നാടുവിട്ടത്.

  ഭർത്താവിന്റെ വീട്ടിലേക്കെന്ന്...

  ഭർത്താവിന്റെ വീട്ടിലേക്കെന്ന്...

  22കാരിയായ ഹസ്നത്ത് സംഭവദിവസം ഭർത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. രണ്ടര വയസുള്ള മകനും ഹസ്നത്തിനോടൊപ്പം ഉണ്ടായിരുന്നു. ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹസ്നത്ത് സ്വന്തം വീട്ടിൽ നിന്ന് ഭർതൃവീട്ടിലേക്ക് തിരിച്ചത്.

  പോകുന്നു...

  പോകുന്നു...

  വീട്ടിൽ നിന്നിറങ്ങിയ ഹസ്നത്ത് കാമുകനോടൊപ്പം പോകുന്ന കാര്യം പിന്നീടാണ് വീട്ടുകാരെ അറിയിച്ചത്. പിതാവിനെ ഫോണിൽ വിളിച്ച യുവതി, താൻ ജാഫറുമായി ഇഷ്ടത്തിലാണെന്നും, അദ്ദേഹത്തോടൊപ്പം പോകുകയാണെന്നും, കുട്ടിയ കൊണ്ടുപോകാൻ താൽപ്പര്യമില്ലെന്നും പിതാവിനോട് പറഞ്ഞു.

  അന്വേഷണം...

  അന്വേഷണം...

  മകൾ കാമുകനോടൊപ്പം പോയതറിഞ്ഞ പിതാവ് ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പേരാമ്പ്രയിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

  റിമാൻഡ്...

  റിമാൻഡ്...

  രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് പോയതിനാൽ ജുവൈൻ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം പയ്യോളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹസ്നത്തിന്റെ ഭർത്താവ് സാജിദ് രണ്ടു വർഷമായി ബഹ്റൈനിലാണ്.

   നിരവധി കേസുകൾ...

  നിരവധി കേസുകൾ...

  കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ നിരവധി കേസുകളാണ് അടുത്തിടെ കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കേസുകളിലെല്ലാം ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

  താമരശേരി...

  താമരശേരി...

  കോഴിക്കോട് ജില്ലയിലെ താമരശേരി, എടച്ചേരി, നല്ലളം, കൊടുവള്ളി തുടങ്ങിയ സ്റ്റേഷനുകളിലാണ് ഇത്തരം ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താമരശേരി സ്റ്റേഷനിൽ മാത്രം ആറ് പേരെയാണ് സമാനമായ സംഭവങ്ങളിൽ റിമാൻഡ് ചെയ്തത്.

  പാലക്കാട് ജ്വല്ലറി...

  പാലക്കാട് ജ്വല്ലറി...

  മൂന്നു വയസുള്ള മകനെ പാലക്കാട്ടെ ജ്വല്ലറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ എളേറ്റിൽ സ്വദേശിനിയും, താമരശേരി സ്വദേശിയും ഇതേ വകുപ്പുകൾ പ്രകാരമാണ് ജയിലിൽ കഴിയുന്നത്. താമരശേരിയിൽ നിന്നും ഒളിച്ചോടിയ ഇരുവരെയും ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് നഗരത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.

  പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതര ആരോപണം! സിപിഎം നേതാക്കൾ രംഗത്ത്...

  വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു


  English summary
  woman eloped with neighbor in kozhikode.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്