കൊച്ചിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ യുവതിയോട് ചെയ്തത്..!! അതും തോക്ക് ചൂണ്ടി.. !!
യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തോക്കിൻ മുനയിൽ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി
കൊച്ചി: ആലപ്പുഴ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി വൈറ്റിലയ്ക്കടുത്ത് തൈക്കുടത്തെ താമസക്കാരിയായ യുവതിയാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ കടന്നുവന്ന് തോക്കുചൂണ്ടി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ വസ്തുത ഉണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications