കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സ് വിവാദം: യേശുദാസിനെതിരെ സ്ത്രീയുടെ പരാതി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതിനെ വിമര്‍ശിച്ച ഗായകന്‍ കെജെ യോശുദാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ദേശീയ ജനതാദള്‍ മഹിളാ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോയാണ് യേശുദാസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ യേശുദാസിനെതികെ സേടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതൊ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ അനു ചാക്കോ പരാതി നല്‍കി.

KJ Yesudas

സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മീഷണര്‍, തമ്പാനൂര്‍ എസ്‌ഐ എന്നിവര്‍ക്കെതിരെയാണ് പരാതി. സ്ത്രീയ്ക്ക് ആകര്‍ഷണ ശക്തി കൊടുത്തത് പുരുഷനെ വേണ്ടാതീനം ചെയ്യിക്കാന്‍ പ്രേരിപ്പിയ്ക്കുമെന്നുള്ളത് സ്ത്രീ സമൂഹത്തിനാകെയുള്ള ഭീഷണിയാണെന്നും ഇതിനെതിരായ നിയമനടപടി സ്വീകരിയ്ക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

ഗായകന്റെ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ വനിത കമ്മീഷന്‍ ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു. ഗായകന്റെ പരാമര്‍ശത്തെ അനുകൂലിച്ച് ചില മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയില്‍ ഗായകനെ വിമര്‍ശിയ്ക്കുന്നവരും അനുകൂലിയ്ക്കുന്നവരും കുറവല്ല.

English summary
Jeans Controversy: Woman filed case against KJ Yesudas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X