വെളുക്കാന്‍ വേണ്ടി ഫേഷ്യല്‍ ചെയ്തു, മുഖം പൊള്ളി, ബ്യൂട്ടീഷനെതിരെ യുവതി
കോട്ടയം: നാട്ടിലും നഗരത്തിലുമൊക്കെ കൂണുകള്‍ പോലെ മുളച്ച് പൊന്തുകയാണ് ബ്യൂട്ടിപാര്‍ലറുകള്‍. ഇവയുടെ സുരക്ഷിതത്വത്തെപ്പറ്റിയും ജീവനക്കാരുടെ പരിചയ സമ്പന്നതയെപ്പറ്റിയും ഇടക്കാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോട്ടയം തലയോലപ്പറമ്പില്‍ സഹോദരന്റെ വിവാഹത്തിന് മുന്നോടിയായി ബ്യൂട്ടിപാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി വികൃതമായി.
ബ്രഹ്മമംഗലം ഓലിപ്പറമ്പില്‍ ഗോപിയുടെ മകള്‍ മഞ്ജുഷയാണ് പരാതിക്കാരി. തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബ്യൂട്ടിപാര്‍ലറില്‍ ഞായറാഴ്ചയാണ് ഇവര്‍ ഫേഷ്യല്‍ ചെയ്തത്. തുടര്‍ന്ന് സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോകുമ്പോള്‍ മുഖത്ത് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോഴേയ്ക്കും മുഖം പൊള്ളിയ നിലയിലായി. തിങ്കളാഴ്ച രാവിലെ ഡോക്ടറെ കാണാന്‍ പോകുന്നതിനിടെ യുവതിയും അമ്മയും ബ്യൂട്ടി പാര്‍ലറില്‍ കയറി മുഖം പൊള്ളിയ വിവരം അറിയിച്ചു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. പൊലീസ് സ്ഥലത്തെത്തുകയും ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തും. മഞ്ജുഷ ആശുപത്രിയില്‍ ചികിത്സ തേടി. നഴ്‌സിംഗ് ബിരുദധാരിയായ യുവതി അടുത്ത മാസം വിദേശത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ബ്യൂട്ടീഷനെ അസഭ്യം പറഞ്ഞതായി കാട്ടി സ്ഥാപനം ഉടമ മഞ്ജുഷയ്‌ക്കെതിരെ പരാതി നല്‍കി.












Click it and Unblock the Notifications