വീടിന് മുകളിൽ വലിഞ്ഞുകയറി അയൽവാസിയുടെ കുളിമുറി ദൃശ്യം പകർത്തി! പത്താം ക്ലാസുകാരൻ ചോദിച്ചത് 15 ലക്ഷം
നവംബർ മൂന്നിനാണ് അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ 15വയസുകാരൻ മൊബൈൽ ഫോണിൽ പകർത്തിയത്.
ആലപ്പുഴ: അയൽവാസിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിൽ. എടത്വാ ചങ്ങംങ്കരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് എടത്വാ പോലീസ് പിടികൂടിയത്. അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി 15 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ബ്ലാക്ക് മെയിൽ ചെയ്തത്.
നവംബർ മൂന്നിനാണ് അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ 15വയസുകാരൻ മൊബൈൽ ഫോണിൽ പകർത്തിയത്. യുവതിയുടെ ബന്ധുവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ കയറിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി അന്നുതന്നെ വിദ്യാർത്ഥിയെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

ജനലഴിയിലൂടെ...
യുവതി കുളിക്കുന്നതിനിടെ കുളിമുറിയുടെ ജനലഴിയിലൂടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥി ദൃശ്യങ്ങൾ പകർത്തിയത്. സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ കയറിയായിരുന്നു വിദ്യാർത്ഥിയുടെ പടംപിടുത്തം. 2017 നവംബർ മൂന്നിനായിരുന്നു ഈ സംഭവം.

വിട്ടയച്ചു...
അയൽവാസിയായ വിദ്യാർത്ഥി കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് അന്നുതന്നെ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ച് വിദ്യാർത്ഥിയെ താക്കീത് ചെയ്ത് വിട്ടയച്ചു.

കഴിഞ്ഞദിവസം...
സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് വിദ്യാർത്ഥി ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയത്. യുവതിയുടെ വീട്ടുകാർക്ക് കുളിമുറി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും, ഒരു കത്തും കഴിഞ്ഞദിവസം ലഭിച്ചിരുന്നു.

ദൃശ്യങ്ങൾ പ്രചരിപ്പിക്കും...
കുളിമുറി ദൃശ്യങ്ങളുടെ കോപ്പിയാണ് മെമ്മറി കാർഡിലുള്ളതെന്നും, 15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ എടത്വാ പോലീസിൽ പരാതിപ്പെട്ടത്.

അന്വേഷണം...
പരാതി നൽകിയതിനോടൊപ്പം മാസങ്ങൾക്ക് മുൻപുണ്ടായ സംഭവത്തെക്കുറിച്ചും യുവതിയുടെ വീട്ടുകാർ പോലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ അയൽവാസിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് പിടികൂടിയത്.

ജുവൈനൽ ജസ്റ്റിസ് ബോർഡിൽ
എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ സൂക്ഷിക്കാനോ പോലീസിന് കഴിഞ്ഞില്ല. അതിനാൽ ജുവൈനൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് ചെയ്ത ശേഷം വിദ്യാർത്ഥിയെ പോലീസ് വിട്ടയച്ചു.

മൂന്ന് മെമ്മറി കാർഡുകൾ...
അതേസമയം, വിദ്യാർത്ഥിയിൽ നിന്ന് യുവതിയുടെ ദൃശ്യങ്ങളടങ്ങിയ മൂന്ന് മെമ്മറി കാർഡുകൾ കണ്ടെടുത്തതായും സൂചനയുണ്ട്. ദൃശ്യങ്ങൾ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥിക്ക് പുറമേ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

തമിഴ്നാട്ടിൽ നിന്ന്....
വർഷങ്ങളായി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥിയുടെ കുടുംബം രണ്ട് വർഷം മുൻപാണ് യുവതിയുടെ വീടിന് സമീപത്ത് സ്ഥിരം താമസം ആരംഭിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications