ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്നതിനിടെ മുറച്ചെറുക്കന്‍ അടുത്തുകൂടി! സെല്‍ഫികള്‍ വിനയായി!

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂര്‍: ബന്ധുവായ യുവാവ് ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് പയ്യന്നൂരിലെ യുവതി മനസില്‍പോലും ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാല്‍ അമ്മാവന്റെ മകളെയും മക്കളെയും മനപ്പൂര്‍വ്വം അപമാനിച്ചാണ് യുവാവ് ആനന്ദം കണ്ടെത്തിയത്.

921 ചോദ്യങ്ങള്‍, 290 രേഖകള്‍, 36 തൊണ്ടിമുതലുകള്‍! എന്നിട്ടും അമീറുള്‍ ഇസ്ലാം പറയുന്നു, ഞാനല്ല ജിഷയെ

ഐപിഎസും കോപ്പിയടിച്ച് ജയിച്ചതോ? 2014ല്‍ ടോപ്പ് സ്‌കോറര്‍! സഫീറും ജോയ്‌സിയും കാണിച്ചത് കൊടുംവഞ്ചന

പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശിനിയായ യുവതിയാണ് മുറച്ചെറുക്കനെതിരെ പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെ തങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തന്നെയും മക്കളെയും അപമാനിച്ചെന്നാണ് യുവതിയുടെ പരാതി. രണ്ടുമക്കളുടെ അമ്മയായ യുവതി പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്.

രണ്ടു മക്കളുടെ അമ്മ...

രണ്ടു മക്കളുടെ അമ്മ...

പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശിനിയായ യുവതി വിവാഹമോചിതയും രണ്ട് മക്കളുടെ അമ്മയുമാണ്.

മുറച്ചെറുക്കന്‍...

മുറച്ചെറുക്കന്‍...

പിതൃസഹോദരിയുടെ മകനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന യുവതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞാണ് യുവാവ് അടുത്തുകൂടിയതെന്നും, പിന്നീട് ചതിക്കുകയായിരുന്നുവെന്നുമാണ് പരാതിയിലുള്ളത്.

സെല്‍ഫികള്‍...

സെല്‍ഫികള്‍...

സഹോദര സ്ഥാനത്ത് കണ്ടിരുന്ന യുവാവിനോടൊപ്പം യുവതിയും മക്കളും പയ്യാമ്പലം ബീച്ചില്‍ പോയിരുന്നു. ഇവിടെ വെച്ച് എടുത്ത സെല്‍ഫികളാണ് യുവതിക്ക് വിനയായി മാറിയത്.

മക്കളും...

മക്കളും...

യുവതിയുടെയും മക്കളുടെയും കൂടെ ഇയാള്‍ ധാരാളം സെല്‍ഫികളെടുത്തിരുന്നു. അതിനുശേഷം ഈ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

താമസിക്കുന്നത്...

താമസിക്കുന്നത്...

ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതോടൊപ്പം, എട്ടു വര്‍ഷമായി യുവതി തന്നോടൊപ്പമാണ് താമസിക്കുന്നതെന്നും ഇയാള്‍ പ്രചരിപ്പിച്ചുവത്രേ.

ഫേസ്ബുക്കില്‍...

ഫേസ്ബുക്കില്‍...

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ യുവതിയെ വിവാഹം ചെയ്തതായും, ഇളയകുട്ടി ഇയാളുടേതാണെന്നുമാണ് പറഞ്ഞിരിക്കുന്നത്.

ജോലി ഉപേക്ഷിച്ച്...

ജോലി ഉപേക്ഷിച്ച്...

മുറച്ചെറുക്കനായ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നതായും, ശല്യം സഹിക്കവയ്യാതെ തനിക്ക് ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായെന്നും യുവതിയുടെ പരാതിയിലുണ്ട്.

പരാതി നല്‍കിയെങ്കിലും...

പരാതി നല്‍കിയെങ്കിലും...

പ്രവാസിയായിരുന്ന പിതൃസഹോദരിയുടെ മകന്‍ ബഹ്‌റൈനില്‍ നിന്നും നാട്ടിലെത്തിയ ശേഷമാണ് ശല്യം വര്‍ദ്ധിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നതായും യുവതി കോടതിയെ അറിയിച്ചു.

നടപടിയെടുക്കാന്‍...

നടപടിയെടുക്കാന്‍...

യുവതിയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
woman filed complaint against youth in kannur.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്