നിര്‍ബന്ധിച്ച് ഇസ്ലാമാക്കി, സൗദി വഴി ഐസിസ് ക്യാമ്പിലെത്തിക്കാന്‍ ശ്രമം! യുവതി ഹൈക്കോടതിയില്‍....

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രസ്താവന ശരിവെയ്ക്കുന്ന രീതിയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി. തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും, ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ആരോപിച്ച് 25കാരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ന്യൂ മാഹി സ്വദേശിയായ മുഹമ്മദ് റിയാസി(26)നെതിരെയാണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

റൂബെല്ല വാക്‌സിന്‍ നല്ലതിന്, മുസ്ലീം പള്ളികളില്‍ ഖത്തീബുമാരുടെ ആഹ്വാനം! ഇനിയാരും മുഖംതിരിക്കില്ല...

വിവാഹത്തിന് ശേഷം തന്നെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയെന്നും, അവിടെ നിന്ന് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്. സിറിയയിലെ ഐസിസ് ക്യാമ്പിലെത്തിച്ച് ലൈംഗിക അടിമയാക്കാനായിരുന്നു റിയാസിന്റെ പദ്ധതി. ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്നതിനിടെയാണ് റിയാസുമായി അടുപ്പത്തിലായത്. പിന്നീട് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെത്തിയ യുവതിയെ റിയാസ് സൗദിയിലേക്ക് കൊണ്ടുപോയി. ഇതിനിടെയാണ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്.

 അടുപ്പം....

അടുപ്പം....

ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്നതിനിടെയാണ് ന്യൂ മാഹി സ്വദേശി റിയാസുമായി അടുപ്പത്തിലാകുന്നത്. ഈ അടുപ്പം പിന്നീട് പ്രണയമായതോടെ റിയാസിനൊപ്പം പോകാന്‍ യുവതി നിര്‍ബന്ധിതയായി. ഇതിനു പിന്നാലെ യുവതിയെ നിര്‍ബന്ധിച്ച് മതപഠന കേന്ദ്രത്തിലെത്തിച്ച് മതം മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ പുതിയ പേരില്‍ ആധാര്‍ രേഖകളടക്കം കെട്ടിച്ചമച്ച റിയാസ്, 2016ല്‍ വിവാഹം നടന്നതായാണ് രജിസ്റ്റര്‍ ചെയ്തത്.

ചൂഷണം....

ചൂഷണം....

റിയാസിനൊപ്പം സൗദിയിലെത്തിയ യുവതിക്ക് കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. സൗദി അറേബ്യയിലെത്തിയതിന് ശേഷം തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ നിര്‍ബന്ധിച്ച് കേള്‍പ്പിച്ചു. സിറിയയിലെ ഐസിസ് തീവ്രവാദികളുടെ ലൈംഗിക അടിമയാക്കാനും റിയാസ് പദ്ധതിയിട്ടു. തന്നെ ഐസിസ് തീവ്രവാദികള്‍ക്ക് വില്‍ക്കാനായിരുന്നു റിയാസിന്റെ പദ്ധതിയെന്നും യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ആരോപണം...

ആരോപണം...

സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്നതിനൊപ്പം പോപ്പുലര്‍ ഫ്രണ്ടിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹാദിയ കേസിനോട് അനുബന്ധിച്ച് എന്‍ഐഎ സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളെക്കുറിച്ചും അതിനുപിന്നാലെയുണ്ടായ വിവാഹങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ 25കാരിയുടെ മതംമാറ്റവും എന്‍ഐഎ അന്വേഷിച്ചിരുന്നു.

വാദം...

വാദം...

25കാരി നല്‍കിയ ഹര്‍ജി നവംബര്‍ 13 തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹാദിയ കേസും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മയും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. എന്നാല്‍ ദേശീയ വനിതാ കമ്മീഷന്റെ അഭിപ്രായം തെറ്റാണെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പ്രതികരിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
woman files petition in kerala high court, alleges forceful conversion.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്