മലപ്പുറത്ത് യുവതിയെ അറവുശാലയില്‍ കഴുത്തറുത്ത് കൊന്നു? മൃതദേഹം കണ്ടെത്തിയത് ഭര്‍ത്താവിന്റെ അറവുശാലയിൽ
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. യുവതിയെ അറവ് ശാലയ്ക്കുള്ളില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി.
മലപ്പുറം പരപ്പനങ്ങാടിയില്‍ ആണ് സംഭവം. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നിസാമുദ്ദീന്റെ ഭാര്യ റഹീന ആണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു.
നിസാമുദ്ദീന്റെ രണ്ട് ഭാര്യമാരില്‍ ഒരാണ് റഹീന. നിസാമുദ്ദീന്‍ നടത്തുന്ന അറവുശാലയില്‍ നിന്നാണ് റഹീനയുടെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശിനി
കോഴിക്കോട് നരിക്കുനി സ്വദേശിനി ആണ് റഹീന. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം പരപ്പനങ്ങാടിയില്‍ ആയിരുന്നു താമസം.

മാംസ വ്യാപാരി
റഹീനയുടെ ഭര്‍ത്താവ് ഷംസുദ്ദീന്‍ മാംസവ്യാപാരിയാണ്. ഇയാള്‍ക്ക് പരപ്പനങ്ങാടിയില്‍ സ്വന്തമായി അറവ് ശാലയുണ്ട്. ഇവിടെയാണ് റഹീനയുടെ മൃതദേഹം കണ്ടെത്തിയത്.

സഹായിക്കാന്‍ വിളിച്ചു
പുലര്‍ച്ചെ രണ്ട് മണിയോടെ റഹീനയെ കടയിലേക്ക് സഹായത്തിനായി വിളിക്കുകയായിരുന്നു നിസാമുദ്ദീന്‍. പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വീട്ടില്‍ നിന്നാണ് നിസാമുദ്ദീന്‍ ഭാര്യയെ കടയിലേക്ക് വിളിപ്പിച്ചത്. അഞ്ചപ്പുരയിലാണ് നിസാമുദ്ദീന്‍റെ അറവ് ശാല

മൃതദേഹം കണ്ടെത്തിയത്
ഞായറാഴ്ച പുലര്‍ച്ചെയാണ് റഹീനയുടെ മൃതദേഹം അറവ് ശാലയില്‍ കണ്ടെത്തിയത്. രാവിലെ നാല് മണിയോടെ കടയില്‍ എത്തിയ തൊഴിലാളികള്‍ ആണ് മൃതദേഹം കണ്ടത്.

രണ്ട് ഭാര്യമാര്‍
നിസാമുദ്ദീന് രണ്ട് ഭാര്യമാര്‍ ഉണ്ട്. റഹീന ആണ് ആദ്യഭാര്യ. ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. കൊലപാതകം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംശയം ഭര്‍ത്താവിനെ തന്നെ
ഭര്‍ത്താവ് നിസാമുദ്ദീന്‍ തന്നെ ആയിരിക്കാം കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും പരപ്പനങ്ങാടിയില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications