കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങാന്‍ കിടന്ന വീട്ടമ്മ മാലിന്യക്കുഴിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍, സംഭവം പാലക്കാട്ട്

Google Oneindia Malayalam News

പാലക്കാട്: ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഭക്ഷണ കഴിച്ച് ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ പരിസരത്തെ മാലിന്യ കുഴിയില്‍ കണ്ടെത്തി. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ പായങ്ങുള്ളി വീട്ടില്‍ ശൈലജ (39) ആണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങള്‍ ചെമ്പൂര്‍ മൂന്നാക്കല്‍ മേലേവിള വീട്ടില്‍ രാജന്റെ ഭാര്യയാണ്.

പെരുവള്ളൂര്‍ പഞ്ചായത്തിലെ കരുവാങ്കല്ലില്‍ നാലുവര്‍ഷമായി താമസിയ്ക്കുകയാണ് രാജന്റെ കുടുംബം. വീടിന് തൊട്ടടുത്തുള്ള മാലിന്യക്കുഴിയിലാണ് മ-തദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിസരത്ത് മണ്ണെണ്ണയുടെ ഗന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

Crime

ചെര്‍പ്പുളശ്ശേരിയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ് ശൈലജയുടെ ഭര്‍ത്താവ് രാജന്‍. വേണ്ടത്ര വിളവ് കൃഷിയില്‍ നിന്നും ലഭിയ്ക്കാത്തതിനാല്‍ മക്കളെക്കൂട്ടി നാട്ടില്‍ പോകുന്നതാണ് നല്ലതെന്ന് രാജന്‍ ഭാര്യയോട് പറഞ്ഞു. സാമ്പത്തിക സ്ഥതിത മെച്ചപ്പെട്ടാല്‍ താന്‍ വരാമെന്നും രാജന്‍ ഭാര്യയോട് പറഞ്ഞു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന രീതിയിലുള്ള ശൈലജയുടെ കത്തും പൊലീസിന് ലഭിച്ചു.

English summary
Woman found dead in Palakkad .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X