Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാ നേതാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതി കിണറ്റില്‍ മരിച്ച നിലയില്‍;ഭര്‍ത്താവ് കസ്റ്റഡിയില്‍

ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലം: ഡിഗ്രി വിദ്യാര്‍ത്ഥിനിയായ യുവതിയെ ഭര്‍തൃഗൃഹത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് കുണ്ടറ കുമ്പളം കൊല്ലിടൈകത്ത് വീട്ടില്‍ മധുപ്രസാദിന്റെ ഭാര്യ എഎസ് ടീന(20)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു മധുപ്രസാദ് ടീനയെ വിവാഹം കഴിച്ചത്.

കൊട്ടാരക്കര എസ്ജി കോളേജിലെ ബിഎസ്എസി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ടീന, തിരുവനന്തപുരം മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുമ്പളം സ്റ്റാര്‍ ഡെയ്ല്‍ അരുണ്‍ ഐ ജോസിന്റെയും ഷേര്‍ളിയുടെയും മകളാണ്. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭര്‍തൃഗൃഹത്തില്‍ ടീനയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നുണ്ട്.

ഒടുവില്‍ വിവാഹം...

ഒടുവില്‍ വിവാഹം...

രണ്ടു വര്‍ഷം മുന്‍പാണ് കുമ്പളം കൊല്ലിടൈകത്ത് വീട്ടില്‍ മധുപ്രസാദ് ടീനയെ വിവാഹം കഴിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന ടീനയും മധുപ്രസാദും തമ്മില്‍ പ്രണയത്തിലായിരുന്നു. ടീനയ്ക്ക് പതിനെട്ട് വയസ് തികഞ്ഞപ്പോഴായിരുന്നു വിവാഹം.

കോളേജില്‍ പഠനവും...

കോളേജില്‍ പഠനവും...

നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മധുപ്രസാദുമായുള്ള വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലായിരുന്നു ടീന താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷമാണ് കൊട്ടാരക്കര എസ്ജി കോളേജില്‍ ബിഎസ്എസിക്ക് ചേര്‍ന്ന് പഠനം പുനരാരംഭിച്ചത്.

ജയിലില്‍ നിന്നിറങ്ങി...

ജയിലില്‍ നിന്നിറങ്ങി...

ടീനയുടെ ഭര്‍ത്താവ് മധുപ്രസാദ് കുണ്ടറ പോലീസ് സ്‌റ്റേഷനിലെ നിരവധി ഗുണ്ടാ കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരമുള്ള കേസില്‍ ജയിലിലായിരുന്ന മധുപ്രസാദ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയും മധുപ്രസാദും സംഘവും കുണ്ടറയില്‍ ഓട്ടോറിക്ഷ തല്ലിതകര്‍ക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്തിരുന്നതായും പോലീസ് പറയുന്നു.

കിണറ്റില്‍ വീണെന്ന സന്ദേശം...

കിണറ്റില്‍ വീണെന്ന സന്ദേശം...

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ടീനയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയിലാണ് കുണ്ടറ ഫയര്‍ സ്റ്റേഷനില്‍ യുവതി കിണറ്റില്‍ വീണെന്ന സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരണം സംഭവച്ചിരുന്നു.

വീട്ടില്‍ മദ്യ സല്‍ക്കാരം...

വീട്ടില്‍ മദ്യ സല്‍ക്കാരം...

സംഭവ ദിവസം രാത്രി മധുപ്രസാദിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി മദ്യ സല്‍ക്കാരം നടന്നിരുന്നതായും പറയുന്നുണ്ട്. യുവതി കിണറ്റില്‍ വീണ വിവരം ഭര്‍തൃവീട്ടുകാര്‍ ടീനയുടെ വീട്ടില്‍ അറിയിച്ചിരുന്നില്ല. മറ്റു സുഹൃത്തുക്കള്‍ വഴിയാണ് ടീനയുടെ അച്ഛന്‍ സംഭവം അറിയുന്നത്.

മാനസികമായി പീഡിപ്പിച്ചിരുന്നതായി...

മാനസികമായി പീഡിപ്പിച്ചിരുന്നതായി...

ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവ ദിവസം ടീന മുത്തച്ഛന്റെ വീട്ടിലെത്തി 500 രൂപ വാങ്ങി പോയിരുന്നതായും പറയുന്നുണ്ട്. ഭര്‍തൃഗൃഹത്തില്‍ ടീനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

വിശദമായ അന്വേഷണം...

വിശദമായ അന്വേഷണം...

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ കുമ്പളം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ സംസ്‌ക്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മധുപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വിശദമായ അന്വേഷണത്തിനായി കൊട്ടാരക്കര റൂറല്‍ എസ്പി ബി സുരേന്ദ്രന്‍ യുവതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+