ശ്രീലങ്കൻ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു.. കാമുകൻ മുങ്ങി.. അമ്മയ്ക്കും പെങ്ങൾക്കുമെതിരെ കേസ്
തലശ്ശേരി: കാമുകനെ തേടി ശ്രീലങ്കന്‍ യുവതി മലപ്പുറത്ത് എത്തിയപ്പോഴാണ് പ്രണയത്തിന്റെയും വഞ്ചനയുടേയും കഥ പുറത്തായത്. ഒടുക്കം പണി കിട്ടിയതാവട്ടെ യുവാവിന്റെ അമ്മയും പെങ്ങളും അടക്കമുള്ളവര്‍ക്ക്. ശ്രീലങ്കന്‍ യുവതിയെ മലപ്പുറത്തുകാരനായ യുവാവ് വിവാഹ വാഗ്ദാനം നല്കിയ ശേഷം പീഡിപ്പിച്ച് കടന്ന് കളയുകയായിരുന്നു. റെനീഷ് എന്ന യുവാവിനെ പോലീസ് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നതെന്ന് തലശ്ശേരി ടൗണ്‍ സിഐ കെഇ പ്രേമചന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ താമസിക്കുന്ന 38 വയസ്സുള്ള ശ്രീലങ്കന്‍ യുവതി അവിടെ വെച്ചാണ് റെനീഷുമായി അടുപ്പത്തിലായത്.

മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ച് പോയതിനാല്‍ യുവതി കോയമ്പത്തൂരില്‍ തനിച്ചായിരുന്നു താമസം. ഈ അവസരം മുതലെടുത്താണ് റെനീഷ് അടുപ്പം സ്ഥാപിച്ച് പീഡിപ്പിച്ചത്. റെനീഷിനൊപ്പം തലശേരിയിലെത്തിയ ഇവര്‍ റെസ്റ്റ് ഹൗസിന് സമീപം താമസിച്ച് വരികയായിരുന്നു. അതിനിടെ റെനീഷ് കടന്നു കളഞ്ഞു. ഇതോടെയാണ് റെനീഷിനെ തേടി യുവതി മലപ്പുറത്തെത്തിയത്. യുവതിയുടെ പരാതിയില്‍ റെനീഷ്, മാതാവ് നളിനി, സഹോദരി രേഷ്മ, സഹോദരീ ഭര്‍ത്താവ് ബിനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പീഡിപ്പിക്കുകയും പണം വാങ്ങി വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി. മൂന്ന് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications