Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ കുടുക്കി വീണ്ടും പീഡന വിവാദം; പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി

ചെർപ്പുള്ളശ്ശേരി: സിപിഎം പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി. പാലക്കാട് ചെർപ്പുളശ്ശേരി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽവെച്ച് പീഡനത്തിന് ഇരയായി എന്നാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പീഡനത്തെ തുടർന്ന ഗർഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിന്മേൽ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 16ന് മണ്ണൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. നവജായ ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് മൊഴി നൽകുകയായിരുന്നു.

cpm

കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കാനായി സിപിഎം ഓഫീസിൽ എത്തിയപ്പോഴാണ് യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു. ആരോപണ വിധേയനായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു. അതേ സമയം ആരോപണ വിധേയന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു. യുവാവ് പാർട്ടിയുടെ ഭാരവാഹിയോ അനുഭാവിയോ അല്ല, പാർട്ടിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+