Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടിയ യുവതി പീഡിപ്പിച്ചു

തോപ്പുംപടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടിയെത്തിയ യുവതി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തി കളത്തിപറമ്പില്‍ വീട്ടില്‍ ചിന്നാവി എന്നു വിളിക്കുന്ന സിനി (26) ആണ് പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. ആണ്‍വേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാപിതാക്കള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സനീഷ് എന്ന പേരില്‍ കുട്ടിക്കു പ്രണയ ലേഖനങ്ങള്‍ നല്‍കിയതായി വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്.

rape-10

പുരുഷനെന്ന വ്യാജേനയാണ് സിനി തന്നോട് അടുത്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനും വിധേയയാക്കി. മൊബൈല്‍ ഫോണിലെടുത്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സിനി യുവതിയാണെന്നു കണ്ടെത്തി. പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയശേഷമാണ് സിനിയെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+