കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണിന് വിലയിടാൻ വന്നാൽ വിവരം അറിയും; ധനനഷ്ടവും മാനഹാനിയും കുടുംബക്കാരും സഹിക്കേണ്ടിവരും

ഫോണിലൂടെ റേറ്റ് ചോദിച്ച് വിളിച്ച പയ്യനും കുടുംബത്തിനും യുവതി പണി കൊടുത്തു. ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച യുവനേതാവിന്‌റെ അച്ഛനെ കൊണ്ട് 25,000 രൂപ അഗതി മന്ദിരത്തിന് സംഭാവന ചെയ്യിപ്പിച്ചു.

Google Oneindia Malayalam News

ഫോണിലൂടെ വിളിച്ച് അസഭ്യം പറയുകയും റേറ്റ് ചോദിയ്ക്കുകയും ചെയ്താല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സംശയിച്ച് നില്‍ക്കുന്ന യുവതികള്‍ ഈ വാര്‍ത്ത ഒന്ന് ശ്രദ്ധിയ്ക്കൂ.. സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കാണുമ്പോള്‍ ചൊറിച്ചില്‍ വരുന്നവന്മാര്‍ക്ക് ഒരു നല്ല താക്കീത് ആണ് വിദ്യാഭ്യാസ പ്രവര്‍ത്തന ശ്രീലക്ഷ്മി സതീഷിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്.

അപരിചിത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍

ശ്രീലക്ഷ്മിയെ കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അപരിചിത നമ്പറില്‍ നിന്ന് ആദ്യംഫോണ്‍ വന്നത്. എത്ര രൂപയ്ക്ക് ലക്ഷ്മിയെ കിട്ടും എന്നായി അടുത്ത ചോദ്യം.പിന്നെ തുടരെ തുടരെ കോളുകളും മെസേജുകളും ഗതികെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നു.

അന്ധാളിപ്പിന് ശേഷം

തുടരെ തുടരെ ഫോണ്‍ കോളുകള്‍ വന്നതോടെ സംഗതി പന്തിയല്ലെന്ന് മനസ്സിലായി. ചില നമ്പറുകളിലേക്ക് തിരികെ വിളിച്ച് നോക്കി. താന്‍ ആരാണെന്ന് പയ്യനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെന്ന് ശ്രീലക്ഷ്മി പറയുന്നു. ഇടയ്ക്ക് ദേഷ്യം വന്ന് കണക്കിന് ചീത്ത വിളിച്ചു. പേടിച്ച് വിറച്ചുപോയ പയ്യന്‍ നമ്പര്‍ കിട്ടിയ വഴി പറഞ്ഞു കൊടുത്തു

നമ്പര്‍ കിട്ടിയ വഴി...

ശ്രീലക്ഷ്മിയുടെ നാട്ടുകാരന്‍ തന്നെയാണ് ഗ്രൂപ്പില്‍ നമ്പര്‍ ഇട്ട് പ്രചരിപ്പിച്ചത്. അതും 'സൂപ്പര്‍ സാധനമാണെന്ന' അടിക്കുറിപ്പോടെ. അപ്പോഴാണ് ശ്രീലക്ഷ്മി തിരിച്ചറിഞ്ഞത് നാട്ടില്‍ വളരെ ബഹുമാനത്തോടെ പെരുമാറുന്ന ഒരു 'പൊന്നുമോനാനാണ്' ഇതിനെല്ലാം പിന്നിലെന്ന്. അവനെതിരെ കേസ് കൊടുക്കാനും ശ്രീലക്ഷ്മി തീരുമാനിച്ചു.

രാഷ്ട്രീയ ഇടപെടൽ

കേസ് കൊടുക്കാന്‍ പോകുന്നെന്ന് അറിഞ്ഞപ്പോള്‍ അഖിലേന്ത്യാ പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിലെ ചില പ്രവര്‍ത്തകര്‍ തന്നെ വിളിച്ചെന്ന് ശ്രീലക്ഷ്മി പറയുന്നു. അപ്പോഴാണ്ആ 'പൊന്നുമോന്‍' പാര്‍ട്ടിയുടെ സ്ഥലത്തെ സെക്രട്ടറി ആണെന്ന് അറിയുന്നത്. ഇത്തരം സ്ത്രീലമ്പടന്മാരെയും ആഭാസന്മാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു

സ്ത്രീകളോട് കളിച്ചാൽ വിവരം അറിയിക്കും

തന്‌റെ സ്ത്രീത്വത്തെ അപമാനിയ്ക്കാന്‍ അനുവദിയിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും ശ്രീലക്ഷ്മി ഉറച്ച നിലപാട് എടുത്തതോടെ യുവാവിന്‌റെ അച്ഛന്‍ മാപ്പ്പേക്ഷയുമായി രംഗത്തെത്തി. കാലു പിടിയ്ക്കാന്‍ പോലും അദ്ദേഹം തയ്യാറായി. അച്ഛന്‌റെ പ്രായമുള്ള ഒരാളെ നിന്ദിക്കാന്‍ ആഗ്രഹമില്ലാതിനാലാണ് സമവായത്തിന് തയ്യാറായതെന്നും ശ്രീലക്ഷ്മി പറയുന്നു. അതിന് ഒരു പ്രതിവിധി മുന്നോട്ടു വെച്ചു

തനിയ്ക്ക് ഉണ്ടായഅപമാനത്തിന് പ്രായശ്ചിത്തമായി ശ്രീചിത്ര ഹോമിന് സംഭാവനയായി 25,000 രൂപ നല്‍കാനാണ് ശ്രീലക്ഷ്മി ആവശ്യപ്പെട്ടത്. യുവാവിന്‌റെ അച്ഛന്‍ കൈമാറിയ 25,000 രൂപയുടെ രസീതും ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അചരിചിതര്‍ ഫോണിലൂടെ ബുദ്ധിമുട്ടിയ്ക്കാന്‍ വരുമ്പോള്‍ പേടിച്ചിരിക്കാതെ ധൈര്യത്തോടെ പ്രതികരിക്കാന്‍ ,തന്‌റെ നിലപാട് പെണ്‍കുട്ടികള്‍ക്ക് പചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലക്ഷ്മി വണ്‍ ഇന്ത്യയോടെ പറഞ്ഞു.

ശ്രീലക്ഷ്മി സതീഷിന്‌റെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപമിതാ..

English summary
Malayali woman's brave step against eve teasing is a good example for all girls. She compelled the father to Pay sum of 25,000 to an orphanage, whose son spread her Mobile number in Facebook and Watsup.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X