കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്‍ ജനനേന്ദ്രിയം പുറത്തെടുത്ത് കാണിച്ചു... മാധ്യമ പ്രവര്‍ത്തകയുടെ ഞെട്ടിപ്പിക്കുന്ന പരാതി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ മംഗളം ടിവിയിലെ വനിത മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഉള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ഒരു സ്ത്രീയും നേരിടാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തക നേരിട്ടത് എന്നാണ് പറയുന്നത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ ആണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയിട്ടുള്ളത്.

ഫോണ്‍ കെണി വിവാദത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഈ മാധ്യമ പ്രവര്‍ത്തക. മന്ത്രിയെ മനപ്പൂര്‍വ്വം കുടുക്കുകയായാരിന്നു എന്നാണ് ആരോപണം. ഈ വിഷയത്തില്‍ കേസെടുത്തതിന് ശേഷം ആണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയിട്ടുള്ളത്.

ജോലിയുടെ ഭാഗമായി മന്ത്രിയെ സമീപിച്ചപ്പോഴാണ് മോശം അനുഭവം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്.

നവംബര്‍ എട്ടിന്

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ചാനലിലെ പ്രഭാത പരിപാടിക്കായി അന്ന് മന്ത്രിയായിരുന്ന എകെ ശശീന്ദ്രെ ആദ്യമായി കാണുന്നത് എന്നാണ് മാധ്യമ പ്രവര്‍ത്തക പറയുന്നത്. അന്ന് മന്ത്രിയെ പരിചയപ്പെടുകയും അഭിമുഖം എടുക്കുകയും ചെയ്തു.

വീണ്ടും

സ്ത്രീ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഷി ടോയ്‌ലറ്റ് സംവിധാനത്തെ കുറിച്ച് സംസാരിക്കാന്‍ വീണ്ടും മന്ത്രിയെ കാണാനൊരുങ്ങി. എന്നാല്‍ പറഞ്ഞ സമയത്ത് എത്താന്‍ കഴിഞ്ഞില്ല.

തുടര്‍ച്ചയായി ഫോണ്‍ വിളിച്ചു

മാധ്യമ പ്രവര്‍ത്തക എത്താത്തിനെ തുടര്‍ന്ന് കുറേയേറെ തവണ മന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നത്രെ. തുടര്‍ന്ന് ആ ദിവസം തന്നെ ഉച്ചക്ക് ശേഷം മന്ത്രിയെ കാണാന്‍ തീരുമാനിക്കുകയും ചെയ്തു.

ഔദ്യോഗിക വസതിയില്‍

അന്ന് തന്നെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി. ഔദ്യോഗിക വസതിയുടെ മുകളിലെ നിലയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.

അവിടെ ചെന്നപ്പോള്‍

ഔദ്യോഗിക വസതിയിലെ മുകളിലത്തംെ മുറിയില്‍ ചെന്നപ്പോള്‍ മന്ത്രി കാലുകള്‍ ടീപോയുടെ മുകളില്‍ കയറ്റി വച്ച് ഇരിക്കുകയായിരുന്നു എന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. തന്നോട് അഭിമുഖമായി ഇരിക്കാനും ആവശ്യപ്പെട്ടത്രെ.

സുന്ദരിയാണ്... വയസ്സെത്ര

കുറേ നേരം മുഖത്തേക്ക് നോക്കി ഇരുന്നതിന് ശേഷം ' നീ സുന്ദരിയാണെന്നും എത്ര വയസ്സുണ്ടെന്നും ചോദിച്ചു' 29 വയസ്സ് എന്ന് താന്‍ മറുപടി നല്‍കിയതായും മാധ്യമ പ്രവര്‍ത്തക പറയുന്നു.

വിദേശ യാത്രയെ കുറിച്ച്

ഇക്കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ മന്ത്രി സംസാരിച്ചത് വിദേശ യാത്രയെ കുറിച്ചാണത്രെ. ഇനി വരുന്ന ദിവസങ്ങളില്‍ ഒരു വിദേശ യാത്ര ചെയ്യേണ്ടി വരുമെന്നും തന്നോടൊപ്പം ശ്രീലങ്കയിലെ സ്ത്രീകളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വരുന്നോ എന്നും ചോദിച്ചത്രെ.

അതൊക്കെ അവിടെ നില്‍ക്കട്ടെ

എന്നാല്‍ തന്റെ വരവിന്റെ ഉദ്ദേശം കേരളത്തില്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ടോയ്‌ലറ്റ് പ്രശ്‌നങ്ങളെ കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ ആണെന്ന് മന്ത്രിയെ ഓര്‍മപ്പെടുത്തി. അതൊക്കെ അവിടെ നില്‍ക്കട്ടേ എന്നാണത്രെ മന്ത്രി അപ്പോള്‍ പറഞ്ഞത്.

സുന്ദരിക്കുട്ടി പറയുന്നതെന്തും...

ഇന്ന് തന്റെ കുടുംബം പുറത്ത് പോയിരിക്കുകയാണെന്നും സുന്ദരിക്കുട്ടി പറയുന്നതെന്തും താന്‍ ചെയ്ത് തരും എന്നും മന്ത്രി പറഞ്ഞു എന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.

തോളില്‍ കൈവച്ചു

ഇത്രയും പറഞ്ഞതിന് ശേഷം മന്ത്രി തന്റെ തോളില്‍ കൈ വച്ചു എന്നും മാധ്യമ പ്രവര്‍ത്തക പറയുന്നു. താന്‍ അപ്പോള്‍ ആകെ പരിഭ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ ജോലി എന്ന വാഗ്ദാനം

നിന്റെ ജീവിതം ആകെ മാറിമറിയാന്‍ പോവുകയാണ് എന്നും നല്ല സമയം വരാന്‍ പോവുകയാണെന്നും തന്റെ വകുപ്പില്‍ സ്ഥിരം ജോലി നല്‍കാമെന്നും മന്ത്രി പറഞ്ഞതായാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ഉള്ളത്.

സ്വകാര്യ മുറിയില്‍

ഇതിന് ശേഷം മന്ത്രി തന്റെ സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചു. ഇതാണ് തന്റെ കൊട്ടാരം എന്ന് പറയുകയും കെട്ടിപ്പിടിച്ച് ചുംബിച്ചോട്ടെ എന്ന് ചോദിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്.

ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു

അതിന് ശേഷം മന്ത്രി മുണ്ടഴിച്ച തന്റെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു എന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. ഇത് കണ്ട് ഭയന്ന് താന്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടി പുറത്തിറങ്ങി ഔദ്യോഗിക വാഹനത്തില്‍ കയറി. മുറിയില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു എന്നും മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

 ഫോണില്‍ വിളിച്ച് ഭീഷണി

ഇതിന് ശേഷം തന്റെ ഫോണില്‍ വിളിച്ച് മന്ത്രി ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ചെയ്തത് ശരിയായില്ല, ചാനലില്‍ നിന്ന് പുറത്താക്കും എന്നൊക്കെ ആയിരുന്നത്രെ ഭീഷണി. മന്ത്രി ഉദ്ദേശിക്കുന്ന രീതിയില്‍ ഉള്ള ആളല്ല താന്‍ എന്ന് പറഞ്ഞപ്പോള്‍ ' നിന്നെ നല്ല രീതിയില്‍ കണ്ടോളാം' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്നും പറയുന്നു.

ചാനല്‍ മേധാവിയെ അറിയിച്ചു

സംഭവിച്ച കാര്യങ്ങള്‍ ചാനല്‍ മേധാവിയെ അറിയിച്ചു എന്നും വനിത കമ്മീഷനില്‍ പരാതി നല്‍കാനാണ് നിര്‍ദ്ദേശം ലഭിച്ചത് എന്നും ആണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ സിഇഒ പറഞ്ഞത് മറ്റൊന്നായിരുന്നത്രെ.

കാത്തിരിക്കാന്‍

ചാനല്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോവുകയാണെന്നും ഇപ്പോള്‍ പരാതി കൊടുത്താല്‍ പേര് പത്രത്തില്‍ വരും എന്നും ആയിരുന്നത്രെ സിഇഒ പറഞ്ഞത്. ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക് നോക്കാമെന്നും സിഇഒ പറഞ്ഞത്രെ.

മാനസിക വിഷമം തീര്‍ക്കാന്‍

മാനസികമായി തകര്‍ന്ന താന്‍ ആ വിഷമം തീര്‍ക്കാന്‍ വീണ്ടും മന്ത്രിയെ വിളിച്ചതായി പരാതിക്കാരി പറയുന്നുണ്ട്. ചെയ്തത് ശരിയായില്ലെന്നും പോലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞപ്പോള്‍ മന്ത്രി ക്ഷമ ചോദിച്ചതായും പറയുന്നുണ്ട്.

ഫോണ്‍ വിളി ആവര്‍ത്തിച്ചു

എന്നാല്‍ ഇതോടെ കാര്യങ്ങള്‍ അവസാനിച്ചില്ലെന്നാണ് മാധ്യമ പ്രവര്‍ത്തക പറയുന്നത്. മന്ത്രി പിന്നീടും പലതവണ വിളിക്കുകയും അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയില്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്ന മറ്റൊരു കാര്യം.

വിദേശയാത്രയ്ക്ക് വീണ്ടും

വിദേശയാത്രക്ക് കൂടെ ചെല്ലാന്‍ വീണ്ടും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ മന്ത്രി വീണ്ടും തുടര്‍ന്നു എന്നാണ് പറയുന്നത്.

ടെലിഫോണ്‍ സംഭാഷണം

സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ വീണ്ടും ചാനല്‍ മേധാവിയെ ബന്ധപ്പെട്ടു. അപ്പോള്‍ സഹപ്രവര്‍ത്തകനായ ജയചന്ദ്രനോട് വിഷയത്തില്‍ ഇടപെട്ട് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

തെളിവുണ്ടെങ്കില്‍

മന്ത്രിയുടെ മോശം പെരുമാറ്റം സംബന്ധിച്ച് തെളിവുണ്ടോ എന്ന് ജയചന്ദ്ര ചോദിച്ചു. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ പോലീസില്‍ പരാതി നല്‍കണം എന്ന് ജയചന്ദ്രന്‍ നിര്‍ദ്ദേശിച്ചു എന്നാണ് യുവതി പറയുന്നത്.

ഫോണ്‍ സിഇഒയ്ക്ക് നല്‍കി

മന്ത്രിയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സിഇഒയ്ക്ക് കൈമാറി എന്നാണ് മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. തന്റെ ജീവനും സ്വത്തിനും ഇന്ന് ഭീഷണി നേരിടുന്നുണ്ടെന്നും തനിക്ക് സംരക്ഷണം ആവശ്യമാണെന്നും മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നുണ്ട്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

താന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാമെന്ന്

മന്ത്രിയുടെ ടെലിഫോണ്‍ സംഭാഷണം ചാനല്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അത് താന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നതായും യുവതി പറയുന്നുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് തനിക്ക് അനുമതി ലഭിച്ചില്ലെന്നും പറയുന്നു.

പരാതി നല്‍കാന്‍ വൈകിയത്

ടെലിഫോണ്‍ സംഭാഷണം വലിയ വാര്‍ത്ത ആയതിന് ശേഷം തനിക്ക് പുറത്തിറങ്ങാന്‍ ഭയമാണ്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയത് എന്നും മാധ്യമ പ്രവര്‍ത്തക പറയുന്നു.

പോലീസില്‍ പരാതി നല്‍കിയിട്ടും

ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും അതില്‍ ഒരു നടപടിയും ഉണ്ടായില്ല എന്ന ആക്ഷേപവും മാധ്യമ പ്രവര്‍ത്തക ഉന്നയിക്കുന്നുണ്ട്.

കേസിലെ പ്രതി

എന്നാല്‍ ഈ വിഷയത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികൂടിയാണ് ഈ മാധ്യമ പ്രവര്‍ത്തക. ഇവര്‍ ഇതുവരെ പോലീസിന് മുന്നില്‍ ഹാജരായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് പേര്‍ അറസ്റ്റില്‍, റിമാന്‍ഡില്‍

കേസുമായി ബന്ധപ്പെട്ട് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ അടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ഫോണും ലാപ് ടോപ്പും

അതിനിടെ തന്റെ ഫോണും ലാപ് ടോപ്പും കാറില്‍ നിന്ന് മോഷണം പോയതായി ചാനല്‍ സിഇഒ അജിത്ത് കുമാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അജിത്ത് കുമാറിനേയും ജയചന്ദ്രനേയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

English summary
Woman Journalist's complaint against AK Sassendran, serious allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X