കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികൾ തിരിച്ചിറങ്ങി; ജീവന് ഭീഷണിയുണ്ടെന്ന് രഹ്ന ഫാത്തിമ, മലകയറാനെത്തിയ 46കാരിയെ തിരിച്ചയച്ചു

  • By Goury Viswanathan
Google Oneindia Malayalam News

Newest First Oldest First
1:10 PM, 19 Oct

ശബരിമല ദർശനത്തിനായി എത്തിയ ലിബിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തത്. ബിജെപിയുടെ പരാതിയേന്മാലാണ് നടപടി.
1:07 PM, 19 Oct

കുട്ടികളെ മുന്നിൽ നിർത്തി പ്രതിഷേധം നടത്തിയതിനാലാണ് തിരിച്ചിറങ്ങിയതെന്ന് രഹ്നാ ഫാത്തിമ. അയ്യപ്പനെ കാണാനായാണ് ഇരുമുടിക്കെട്ടുമായി മല കയറിയത്. അതിന് സാധിക്കാത്തതിനാൽ ഇരുമുടിക്കെട്ട് ഉപേക്ഷിക്കുകയാണെന്നും രഹ്നാ ഫാത്തിമ പറഞ്ഞു.
1:05 PM, 19 Oct

രമേശ് ചെന്നിത്തല ഗവർണർ‌ പി സദാശിവവുമായി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി.
1:04 PM, 19 Oct

ശബരിമല കയറാനെത്തിയ രഹനാ ഫാത്തിമയുടെ കൊച്ചിയിലെ വീടിന് നേരെ നടന്ന ആക്രമണം.
12:23 PM, 19 Oct

ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് രഹ്നാ ഫാത്തിമ
12:02 PM, 19 Oct

രഹനാ ഫാത്തിമയും മാധ്യമപ്രവർത്തക കവിതയും പമ്പയിലെത്തി
11:41 AM, 19 Oct

കഴക്കൂട്ടം സ്വദേശിനി തിരികെപ്പോകുന്നു. സ്വാമി അയ്യപ്പൻ റോഡിൽ പ്രതിഷേധം
11:31 AM, 19 Oct

മലകയറണമെന്നാവശ്യപ്പെട്ട് 46കാരിയായ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി പമ്പയിൽ. സംരക്ഷണം നൽകാനാവില്ലെന്ന് പോലീസ്
11:27 AM, 19 Oct

രഹനാ ഫാത്തിമയും മാധ്യമ പ്രവർത്തക കവിതയും കനത്ത പോലീസ് സുരക്ഷയിൽ മലയിറങ്ങുന്നു.
11:23 AM, 19 Oct

സർക്കാർ ഗൂഢാലോചന നടത്തിയെന്നതിന് തെളിവെന്ന് കെ സുരേന്ദ്രൻ. യുവതികൾക്ക് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വേഷം നൽകിയതെന്ന് സുരേന്ദ്രൻ. പ്രകോപനം ഉണ്ടായാൽ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും സുരേന്ദ്രൻ
10:58 AM, 19 Oct

എരുമേലിയിൽ കൂട്ടമായെത്തി റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെ അറസ്റ്റിൽ
10:54 AM, 19 Oct

പൂജ നിർത്തിവെച്ചുള്ള പരികർമികളുടെ പ്രതിഷേധം അവസാനിപ്പിച്ചു
10:54 AM, 19 Oct

കനത്ത സുരക്ഷയിൽ കവിതയും രഹ്നാ ഫാത്തിമയും മടങ്ങുന്നു; തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹ്ന. സുരക്ഷിതമായി മലയിറക്കുമെന്ന് ഐജി. യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രിയുടെ മുന്നറിയിപ്പ്
10:36 AM, 19 Oct

ക്രമസമാധാനം ഉറപ്പ് വരുത്തണമെന്ന് ഡിജിപിക്ക് ഗവർണറുടെ നിർദേശം
10:35 AM, 19 Oct

സംസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടിക്കാഴ്ച നടത്തുന്നു
10:16 AM, 19 Oct

ഡിജിപി ഗവർണർ പി സദാശിവത്തെ രാജ്ഭവനിലെത്തി കാണുന്നു.
10:08 AM, 19 Oct

പതിനെട്ടാംപടിയുടെ സമീപം പരികർമികളുടെ പ്രതിഷേധം. പൂജകൾ നിർത്തിവെച്ച് ശരണംവിളിച്ചാണ് പ്രതിഷേധം. ആചാരലംഘനം നടത്തിയാൽ നട അടച്ചിടേണ്ടി വരുമെന്ന് തന്ത്രി
9:53 AM, 19 Oct

സർക്കാർ നിലപാട് ഐജി യുവതികളോട് വിശദീകരിക്കുന്നു
9:47 AM, 19 Oct

ശോഭാ സുരേന്ദ്രൻ അടക്കം 8 പേർ പോലീസ് കസ്റ്റഡിയിൽ. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് പോലീസ് നടപടി. പ്രകടനമായി നിലയ്ക്കലിലേക്ക് എത്തിയപ്പോൾ വടശ്ശേരിക്കര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
9:41 AM, 19 Oct

പോലീസും രഹസ്യാന്വേഷണ വിഭാഗവും പരാജയമെന്ന് രമേശ് ചെന്നിത്തല
9:36 AM, 19 Oct

ആചാരം ലംഘിച്ചാൽ ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന് പന്തളം കൊട്ടാരം
9:32 AM, 19 Oct

പ്രതിഷേധം കൊണ്ടല്ല ആക്ടിവിസ്റ്റുകളായതുകൊണ്ടാണ് യുവതികളെ മടക്കി അയക്കുന്നതെന്ന് ദേവസ്വം മന്ത്രി
9:27 AM, 19 Oct

സന്നിധാനത്ത് എത്തിയ രഹ്ന ഫാത്തിമയുട കൊച്ചിയിലെ വീട് അക്രമികൾ തകർത്തു. പനമ്പള്ളി നഗറിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്
9:26 AM, 19 Oct

പോലീസിന് വീഴ്ച പറ്റിയെന്ന് ദേവസ്വം മന്ത്രി. സുരക്ഷയൊരുക്കുമ്പോൾ പോലീസ് കൂടുതൽ ശ്രദ്ധിക്കണമായിരുന്നു. മലകയറാനെത്തിയവരുടെ പശ്ചാത്തലം പരിശോധിക്കണമായിരുന്നുവെന്നും മന്ത്രി
9:25 AM, 19 Oct

ശബരിമലയെ സംഘർഷഭൂമിയാക്കില്ല. വിശ്വാസികൾക്ക് സംരക്ഷണം കൊടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ദേവസ്വംമന്ത്രി.
9:19 AM, 19 Oct

ആക്ടിവിസ്റ്റുകൾക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി. ഇത് വിശ്വാസികൾക്കുള്ള ഇടമാണ്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാൻ ശബരിമലയെ ഉപയോഗിക്കരുതെന്ന് ദേവസ്വം മന്ത്രി
9:15 AM, 19 Oct

യുവതികൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ എൽപ്പിക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി എൻ നാരായണ വർമ തന്ത്രിയോട് ആവശ്യപ്പെട്ടു.
9:11 AM, 19 Oct

ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം മന്ത്രി. ലാത്തി ചാർജ് നടത്തരുതെന്നും നിർദ്ദേശം.
9:03 AM, 19 Oct

യുവതികൾ നടപ്പന്തലിൽ യാത്ര നിർത്തി; സന്നിധാനത്തിന് മുന്നിൽ നിന്ന് മടങ്ങാൻ ദേവസ്വം മന്ത്രിയുടെ നിർദേശം, ഭക്തരെ ഉപദ്രവിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടെന്ന് നിലപാട്
8:58 AM, 19 Oct

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഐജി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. കൂടുതൽ നീക്കങ്ങൾ കൂടിയാലോചനകൾക്ക് ശേഷം.
READ MORE

പമ്പ: ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്തേയ്ക്ക് എത്താൻ ശ്രമിച്ച യുവതികൾ വിശ്വാസികളല്ല, ആക്ടിവിസ്റ്റുകളാണ്. ആക്ടിവിസം കാണാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി. സുരക്ഷയൊരുക്കുന്നതിന് മുൻപ് വന്നവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.സന്നിധാനത്തേയ്ക്ക് എത്താ്ന‍ ശ്രമിച്ച രഹനാ ഫാത്തിമയും മാധ്യമപ്രവർത്തക കവിതയും തിരികെയെത്തി. ജീവന് ഭീഷണിയുണ്ടെന്നും കുട്ടികളെ മുൻനിർത്തി പ്രതിഷേധിച്ചതിനാലാണ് മല ഇറങ്ങിയതെന്നും രഹനാ ഫാത്തിമ പ്രതികരിച്ചു. സർക്കാർ പ്രശ്നങ്ങൾ വഷളാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനിടെ മലകയറാനെത്തിയ 46കാരിയായ കഴക്കൂട്ടം സ്വദേശിനിയെ പോലീസ് തിരിച്ചയച്ചു.

sabarimala

50 പേർ സന്നിധാനത്ത്, 60തോളം പേർ അപ്പാച്ചിമേട്ടിൽ, സമരക്കാരെ തിരഞ്ഞ് വലഞ്ഞ് പോലീസ്!50 പേർ സന്നിധാനത്ത്, 60തോളം പേർ അപ്പാച്ചിമേട്ടിൽ, സമരക്കാരെ തിരഞ്ഞ് വലഞ്ഞ് പോലീസ്!

ശബരിമല വിഷയം; നിലപാടിൽ അയവ് വരുത്തി സർക്കാർ? ദേവസ്വംബോർഡിന് സ്വതന്ത്രതീരുമാനമെടുക്കാം!!ശബരിമല വിഷയം; നിലപാടിൽ അയവ് വരുത്തി സർക്കാർ? ദേവസ്വംബോർഡിന് സ്വതന്ത്രതീരുമാനമെടുക്കാം!!

English summary
woman journalist entering to sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X