മംഗളം ടിവിയ്ക്ക് മുട്ടന്‍ പണി കൊടുത്ത് ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പഴയ വിവാദം വീണ്ടും കത്തും
തിരുവനന്തപുരം: മംഗളം ടെലിവിഷനെതിരെ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മംഗളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശിച്ചിരിക്കുന്നത്.
മംഗളം ടെലിവിഷന്‍ തുടങ്ങിയത് ഒരു ബിഗ് ബ്രേക്കിങ്ങുമായിട്ടായിരുന്നു. അതേ തുടര്‍ന്ന് പിണറായി വിജയന്‍ മന്ത്രിസഭയിലെ അംഗം ആയിരുന്ന എകെ ശശീന്ദ്രന്‍ രാജിവയ്ക്കുകയും ചെയ്തു. മംഗളം ടിവി ഇത് വലിയ രീതിയില്‍ ആഘോഷിച്ചെങ്കിലും ആ വാര്‍ത്തയുടെ പേരില്‍ ചാനല്‍ സിഇഒ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.

മംഗളത്തിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നതല്ലെന്നാണ് മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മുന്‍ സംഭവങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്.
ഒരു തെറ്റ് ചെയ്താല്‍ അത് ഏറ്റെടുക്കണം എന്നും അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുകയല്ല വേണ്ടത് എന്നും മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. അന്ന് വന്ന് കാല് പിടിച്ചില്ലായിരുന്നെങ്കില്‍ മറ്റുള്ളവരെ പോലെ താനും എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമായിരുന്നു എന്നും പറയുന്നു.
നിശബ്ദയായി ഇരുന്നാല്‍ താന്‍ പേടിച്ചിരിക്കുകയാകും എന്ന് കരുതും. അതുകൊണ്ടാണ് ഇത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് എന്നും പറയുന്നുണ്ട്. ആരൊക്കെ വെറുതേ വിട്ടാലും ദൈവത്തിന്റെ കോടതി വെറുതേ വിടില്ല എന്നാണ് മംഗളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. മംഗളം ടിവിയ്‌ക്കെതിരെയുള്ള കേസിനെ ഇത് കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും എന്നാണ് സൂചന. കേരള രാഷ്ട്രീയത്തില്‍ ചില അട്ടിമറികള്‍ക്കും ഒരുപക്ഷേ ഇത് വഴിവച്ചേക്കും.












Click it and Unblock the Notifications