പെരുമ്പാവൂരില്‍ പ്രാകൃത ബലാത്സംഗം, കൊലപാതകം; പിന്നില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍
പെരുമ്പാവൂര്‍: വട്ടോളിപ്പിടി കനാല്‍ ബണ്ടില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെരുമ്പാവൂരിലെ വട്ടോളിപ്പിടി കനാല്‍ ബണ്ടിനടുത്ത് താമസിക്കുന്ന നിഷയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബലാത്സംഗത്തിനു ശേഷം പ്രകൃതമായ രീതിയില്‍ മര്‍ദ്ദിച്ചാണ് നിഷയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മുഖം ഭാരമുള്ള വസ്തുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച നിലയിലാണുള്ളത്. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ് കുടല് പുറത്തു വന്ന നിലയിലാണ്.

കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. ഇത്ര ഭീകരമായി മര്‍ദ്ദിച്ചിട്ടും പരിസരവാസികളൊന്നും ചെറിയ ശബ്ദം പോലും കേട്ടില്ലെന്നത് പോലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്.
കൂലിപണിക്കാരിയായ നിഷയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് സംഭവം. കൂലി പണികഴിഞ്ഞ് എട്ട് മണിക്ക് അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നിഷ പുറത്ത് നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. വൈകിട്ട് അഞ്ചരക്ക് അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല.
ഈ സാഹചര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് ഒന്നുനും അഞ്ചിനുമിടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീശ് ചന്ദ്ര എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികള്‍ അന്യ സംസ്ഥാനതൊഴിലാളികളാവാം എന്നാണ് പോലീസിന്റെ നിഗമനം. കേരളത്തിലെ പല കമ്പനികളിലും ഇന്ന് ഉത്തരേന്ത്യക്കാര്‍ മാത്രമാണ് ജോലിചെയ്യുന്നത്. ഇവര്‍ എവിടെ നിന്ന് വരുന്നു എന്നുപോലും പലരും അന്വേഷിക്കാറില്ല.
സാധാരണ കുടിയേറ്റകാര്കൊപ്പം കൊലയാളികളും കള്ളന്മാരും ഇത്തരത്തില്‍ നുഴഞ്ഞു കയറുന്നുണ്ട്. ഇലക്ഷന് ഐഡി കാര്‍ഡോ ഡ്രൈവിങ് ലൈസന്‍സോ മാത്രമാണ് നിലവില്‍ രേഖയായി പോലീസ് സ്റ്റേഷനിലും മറ്റും ആവശ്യപ്പെടുന്നത്. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്രീകൃതമായ സംവിധാനം ഇപ്പോള്‍ നിലവിലില്ല.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications